കായംകുളം: റിട്ടേര്‍ഡ് കോളേജ് അധ്യാപകന്റെ വീടിനു നേരെ ആക്രമണം. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി കാറുകള്‍ തല്ലിതകര്‍ത്തു. കുറ്റിത്തെരുവ് പട്ടിരേത്ത് സോമനാഥ പിള്ളയുടെ വീട്ടിലായിരുന്നു സംഭവം. എംഎസ്‌എം കോളേജ് റിട്ടേര്‍ഡ് വൈസ് പ്രിന്‍സിപ്പളായിരുന്നു ഇദ്ദേഹം.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വീടിന്റെ പോര്‍ച്ചില്‍ കിടന്ന ഇന്നോവ കാറും വീടിന് മുന്‍പില്‍ റോഡില്‍ കിടന്ന സുഹൃത്തിന്റെ ഫോക്സ് വാഗണ്‍ കാറുമാണ് തല്ലിതകര്‍ത്തത്. സംഘത്തില്‍പ്പെട്ടവര്‍ മുഖം മറച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. പലിശ ഇടപാടുമായിബന്ധപ്പെട്ട സംഘമാണ് അക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.