തൃശൂര്‍ കോര്‍പറേഷനില്‍ കയ്യാങ്കളി ; ടൂറിസ്റ്റ് ഹോമിന്റെ മറവില്‍ അഴിമതിയെന്ന് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. കയ്യാങ്കളിയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ മേയര്‍ പൂഴ്ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ടൂറിസ്റ്റ് ഹോം വിഷയം ചര്‍ച്ചയ്‌ക്കെടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം ഉയര്‍ന്നത്.

രാവിലെ കൗണ്‍സില്‍ യോഗത്തിന് പ്രതിപക്ഷം ‘ബിനി ടൂറിസ്റ്റ് ഹോം’ അഴിമതി വിജിലന്‍സ് അന്വേഷിക്കുക എന്ന പ്ലക്കാര്‍ഡോടെയാണ് കോര്‍പറേഷനിലേക്ക് എത്തിയത്. മതിയായ അനുമതിയില്ലാതെയാണ് കോര്‍പറേഷന്‍ അനുമതിയില്ലാതെ ടൂറിസ്റ്റ് ഹോം കെട്ടിടം പൊളിച്ചെന്നും അഴിമതി നടത്തിയിട്ടുണ്ടെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതുമായി ബന്ധപ്പെട്ട ഫയല്‍ മേയര്‍ നല്‍കിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

ടൂറിസ്റ്റ് ഹോമിലെ അനധികൃത നിര്‍മാണ പ്രവൃത്തികള്‍ക്ക് ആരാണ് അനുമതി നല്‍കിയത്, കോര്‍പറേഷന്റെ കൊള്ള അവസാനിപ്പിക്കുക, തുടങ്ങിയവ പ്രതിപക്ഷം ഉന്നയിച്ചു. സിപിഐഎം കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷത്തെ വനിതാ കൗണ്‍സിലര്‍മാരെ കൈവെച്ചെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചതുമായി ബന്ധപ്പെട്ട് കോര്‍പറേഷന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...