യുവാവിനെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമം ; മലപ്പുറത്ത് മധ്യവയസ്കന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാണ്ടിക്കാട് : അയല്‍വാസിയും ബന്ധുവുമായ യുവാവിനെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍. വളരാട് സ്വദേശി കാരാപറമ്പില്‍ വേലായുധനെയാണ് (50) അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ജനുവരി 26-ന് രാത്രി 9.30-ന് ആണ് കേസിനാസ്പദമായ സംഭവം. വേലായുധന്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു.

ഇയാള്‍ വീട്ടുമുറ്റത്ത് വെച്ച്‌ ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ടടിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട് രക്ഷപ്പെടുത്താന്‍ ചെന്ന അയല്‍വാസിയുടെ മേല്‍ പ്രതി വീട്ടില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച്‌ തീ കൊളുത്തുകയുമായിരുന്നു. തീ പടര്‍ന്നയുടന്‍ പൊള്ളലേറ്റ യുവാവ് ടീ ഷര്‍ട്ട് ഊരിമാറ്റിയതിനാല്‍ വലിയ അപകടം ആണ് ഒഴിവായത്. പൊള്ളലേറ്റയാളുടെ ചെറിയച്ഛനായ പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പാണ്ടിക്കാട് സി.ഐ മുഹമ്മദ് റഫീഖും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...