കഴക്കൂട്ടത്ത് യുവാവിന് നേരെ നാടൻ ബോംബെറിഞ്ഞ സംഭവം ; പ്രതികളുടെ വീട്ടിലും നാടൻ ബോംബുകൾ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടത്ത് നാടന്‍ ബോംബെറിഞ്ഞ് യുവാവിന്റെ
കാല്‍ തകര്‍ത്ത കേസിലെ പ്രതികളുടെ വീട്ടില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. കേസിലെ നാലാം പ്രതിയായ ലിയോണ്‍ ജോണ്‍സന്റെയും അഞ്ചാം പ്രതി വിജീഷിന്റെയും വീടുകളില്‍ നിന്നാണ് രണ്ട് നാടന്‍ പടക്കങ്ങള്‍ കണ്ടെടുത്തത്.

ലിയോണ്‍ ജോണ്‍സന്റെ തുമ്പയിലെ വീട്ടിലും കഴക്കൂട്ടം സ്വദേശിയായ വിജീഷിന്റെ വീട്ടിലുമാണ് പരിശോധന നടത്തിയത്. ഈ കേസിലെ അഞ്ചാം പ്രതി വിജീഷിന്റെ വീടിനു സമീപം കരിയിലകള്‍ക്കടിയില്‍ സൂക്ഷിച്ചിരുന്ന നാടന്‍ ബോംബാണ് കണ്ടെത്തിയത്. നാലാം പ്രതി ലിയോണ്‍ ജോണ്‍സന്റെ വീട്ടിനോടു ചേര്‍ന്ന കുളിമുറിയില്‍ നിന്നാണ് ഒരു ബോംബ് കണ്ടെടുത്തത്. ഈ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബാക്കി ബോംബുകള്‍ സൂക്ഷിച്ചിരിക്കുന്നതായി പോലീസ് മനസ്സിലാക്കിയത്.

തുടര്‍ന്ന് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ടെടുത്ത ബോംബുകള്‍ നിര്‍വ്വീര്യമാക്കി. ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് വീടിനു സമീപം സംസാരിച്ചു നിന്ന യുവാക്കള്‍ക്ക് നേരെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം ബോംബെറിഞ്ഞത്. ബോംബ് പതിച്ച്‌ കാലില്‍ ഗുരുതര പരുക്കേറ്റ രാജന്‍ ക്ലീറ്റസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...

മുട്ടിൽ മരംമുറി കേസ് : അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; കേസിൽ നൽകിയ ഹർജി...

0
കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത...

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...