തലവടി ചുണ്ടൻ : നിർമ്മാണത്തിനുള്ള തടിക്ക് വൻ വരവേൽപ്പ് നല്കി

For full experience, Download our mobile application:
Get it on Google Play

തലവടി : തലവടി ചുണ്ടൻ വള്ളം നിർമ്മിക്കാൻ നാട്ടിലെത്തിയ തടിക്ക് എടത്വ ജംഗ്ഷനിൽ നിന്നും മാലിപ്പുരയിലേക്ക് വൻ വരവേൽപ്പ് നല്കി. രാവിലെ 9 മണിക്ക് എടത്വ ജംഗ്ഷനിൽ നടന്ന ചടങ്ങ് എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. തലവടി ചുണ്ടൻ വള്ളസമിതി ജനറൽ കൺവീനർ അഡ്വ. സി.പി.സൈജേഷ് അദ്ധ്യക്ഷത വഹിച്ചു. എടത്വ സെൻ്റ് ജോർജ് ഫെറോനാ ചർച്ച് വികാരി റവ. ഫാദർ മാത്യൂ ചൂരവടി ,പനയനൂർകാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ ആനന്ദൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു , കെ.സി.സി ക്ലർജി കമ്മീഷൻ ചെയർമാൻ റവ.ഫാദർ ജോസ് കരിക്കം , കൺവീനർ ഡോ.ജോൺസൺ വി ഇടിക്കുള, വർക്കിങ് ചെയർമാൻ അരുൺ പുന്നശേരിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂടൻ, സുരേഷ് പി.ഡി, വിൻസൻ പൊയ്യാലുമാലിൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് വെട്ടുതോട്, കൊച്ചമ്മനം, ആനപ്രമ്പാൽ, വെള്ളകിണർ, പനയനാർകാവ് ക്ഷേത്രം, തലവടി, ചക്കുളത്ത്കാവ് എന്നീ ജംഗ്ഷനുകളിൽ വിവിധ ഇടവകളുടെയും ,കുടുംബശ്രീ,വിവിധ കലാകായിക സാംസ്കാരിക സംഘടനകളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, ഓട്ടോ-ടാക്സി യൂണിയൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഗംഭീരമായ സ്വീകരണം നല്കി. തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഇരുചക്രങ്ങളുടെയും വാഹനങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ നീരേറ്റുപുറം ജംഗ്ഷനിൽ എത്തിയ തടിക്ക് ഗജവീരൻ അഭിവാദ്യം അർപ്പിച്ചത് ഏവർക്കും കൗതകമായി.

നീരേറ്റുപുറം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ തലവടി ചുണ്ടൻ വള്ളസമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ഉദ്ഘാടനം ചെയ്തു. ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മേൽശാന്തി രജ്‌ഞിത്ത് ബി.നമ്പൂതിരി മണികുട്ടൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.

തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, വർക്കിംങ്ങ് ചെയർമാൻമാരായ ജോജി ജെ വയലപ്പള്ളി ,അജിത്ത്കുമാർ പിഷാരത്ത്, തങ്കച്ചൻ മാലിയിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ മധു ഇണ്ടംതുരുത്ത്, ബിനോയി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ചുണ്ടൻ വള്ളശില്പി കോയിൽമുക്ക് സാബു നാരായണൻ ആചാരിക്ക് ട്രഷറാർ പി.ഡി.രമേശ് കുമാർ തടി കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...