പോലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് , രക്ഷക്കെത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. പോലീസിന്റെ സമയോചിത ഇടപെടലില്‍ യുവാവിനെ രക്ഷിച്ചു. സംഭവത്തില്‍ പെട്രോളുമായി നിന്ന കഠിനംകുളം സ്വദേശി റോബിന്‍ (39) നെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കഴക്കൂട്ടം സ്വദേശിയായ ഒരാള്‍ റോബിന് പണം കൊടുക്കാനുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കാന്‍ പോവുകയാണെന്ന്, കടം വാങ്ങിയ കഴക്കൂട്ടം സ്വദേശിയോട് റോബിന്‍ ഫോണില്‍ വിളിച്ച് പറഞ്ഞു. റോബിന്‍ സ്റ്റേഷനു മുന്നില്‍ എത്തിയ സമയം പണം വാങ്ങിയെന്ന് പറയുന്ന ആളും എത്തി.

തുടര്‍ന്ന് ഇരുവരും സ്റ്റേഷനു വെളിയില്‍ വച്ച് വാക്കേറ്റമുണ്ടായി. തൊട്ടു പിന്നാലെ റോബിന്‍ പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള പമ്പില്‍ നിന്നും ഒരു ലീറ്റര്‍ പെട്രോള്‍ വാങ്ങി തിരികെ സ്റ്റേഷന് മുന്നില്‍ എത്തി. പണം തിരിച്ച് തന്നില്ല എങ്കില്‍ പെട്രോള്‍ ഒഴിച്ച് ജീവന്‍ ഒടുക്കും എന്ന ഭീഷണി മുഴക്കി. ബഹളം കേട്ട് എത്തിയ പോലീസ് റോബിന്റെ കൈയ്യില്‍ ഇരുന്ന പെട്രോള്‍ പിടിച്ചു വാങ്ങുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...

സമഗ്രമാറ്റവുമായി ലോട്ടറി ; ടിക്കറ്റുവില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടും ; ഏജന്റുമാരുടെ കമ്മീഷൻ വർധിപ്പിക്കും

0
പാലക്കാട്‌ : ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും...

മോർഫിങ് കേസ് : തെളിവ് തേടി പോലീസ്, ശ്രീഹരിയെ ഇന്ന് ചോദ്യംചെയ്യും

0
കാക്കനാട് : തൃക്കാക്കര ഭാരതമാതാ കോളേജിലെ മോർഫിങ് കേസിൽ ജയിലിൽ കഴിയുന്ന...