കഴക്കൂട്ടം : കഴക്കൂട്ടം സൈനിക് സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ഒരു അദ്ധ്യാപകന് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നായിരുന്നു കുട്ടികളെ കോവിഡ് പരിശോധിച്ചത്.
കേരളത്തിനകത്തും പുറത്തുമുള്ള 114 കുട്ടികളാണ് നിലവില്‍ സൈനിക സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ച് ക്ലാസുകളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക അനുമതിയോടെയാണ് ഇവിടെ ക്ലാസുകള്‍ നടന്ന് വന്നത്.
ഒരു മാസം മുമ്പ് ഇവിടെ ക്ലാസുകള്‍ നടക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അനുമതിയും പ്രോട്ടോക്കോളും പാലിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ക്ലാസില്‍ പങ്കെടുക്കുന്നതെന്ന് സ്‌കൂള്‍ അധികൃതരും അറിയിച്ചിരുന്നു.