അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്നവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി അംഗീകാരമുളള സ്കൂളുകളിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവിറക്കി. അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് 2മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാർ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃതമായ വിടുതൽ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തുടർപഠനം മുടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കുട്ടികളുടെ തുടർപഠനം സാധ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്.

അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനത്തിലും, 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2021-22 അദ്ധ്യയന വർഷം പ്രവേശനം നൽകുന്നതിനുള്ള അനുമതിയാണ് സർക്കർ നൽകിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....