ഒരു പ്രസ്താവന നടത്തി പൊടിതട്ടി പോകാം എന്ന് ഗോവിന്ദൻ കരുതരുത് ; സുധാകരനെതിരായ പ്രസ്താവന നീചമെന്ന് കെസി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ സുധാകരനെതിരെ എംവി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേസ് എടുക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. ഒരു പ്രസ്താവന നടത്തി പൊടിതട്ടി പോകാം എന്ന് ഗോവിന്ദൻ കരുതരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിൽ അടിമുടി വ്യാജന്മാർ നിറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി നടത്തിയ പരാമർശം നീചമായ രീതിയിലാണ് എന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചു. ‘ഗോവിന്ദൻ മാഷ് നടത്തിയത് സിപിഎം എത്തിയ ജീർണതയുടെ ഉദാഹരണമാണ്. ഗോവിന്ദൻ മാസ്റ്റർ എല്ലാ സീമയും ലംഘിച്ചു.

അതിജീവിതയുടെ മൊഴി ഉദ്ധരിച്ചു ഗോവിന്ദൻ നടത്തിയ പരാമർശം നിയമത്തിനു മുന്നിൽ ഏതു രീതിയിൽ വരും എന്ന് പരിശോധിച്ചു കേസ് എടുക്കണം. സുധാകരന് എതിരായ കേസിനു പിറകിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ലോകാസഭ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് നീക്കം. എതിരാളികളെ ഉന്മൂലനം ചെയ്യുന്ന മോദിയേക്കാൾ ഒരുപടി മുന്നിൽ ആണ് പിണറായി. ഇതാണോ കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യം. പരീക്ഷ എഴുതാതെ ജയിക്കാൻ ഒറ്റ മാർഗം മാത്രമേ ഉള്ളൂ എസ്എഫ്ഐ യിൽ ചേരുക’- കെസി വേണുഗോപാൽ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’വിലക്ക് കൊണ്ട് ചോദ്യപേപ്പർ ചോർച്ച നിൽക്കില്ല’; ഇന്ത്യയിലെ ടെലഗ്രാം നിയന്ത്രണത്തിനെതിരെ ആഞ്ഞടിച്ച് പാവൽ ദുറോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ടെലഗ്രാം വിലക്കിനെതിരെ ആപ്പിന്റെ സ്ഥാപകന്‍ പാവല്‍...

ഫ്‌ളൈഓവറിലെ ആ കാഴ്ച കണ്ടു നെഞ്ചിടിപ്പോടെ ജനങ്ങൾ; യുവാവിനെ മരണക്കയത്തിൽ നിന്നും വലിച്ചുകയറ്റി പോലീസ്!

0
ന്യൂഡല്‍ഹി : മഹിപാല്‍പൂര്‍ ഫ്‌ളൈഓവറില്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി...

ഓപ്പറേഷൻ സിന്ദൂർ 2.0 ; പാകിസ്‌ഥാനെതിരെ സൈനിക നീക്കം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച...

0
ന്യൂഡൽഹി : ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നടപടി ഒരുക്കുന്നുവെന്ന തരത്തിൽ...

അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ആധാര്‍ പുതുക്കാം – നവജാത...

0
പത്തനംതിട്ട : അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക്...