‘സില്‍വര്‍ ലൈന്‍’ രാജ്യസഭയില്‍ എളമരം കരീമും കെ.സി വേണുഗോപാലും നേര്‍ക്ക്-നേര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ‘സില്‍വര്‍ ലൈന്‍’ രാജ്യസഭയില്‍ എളമരം കരീമും കെ.സി വേണുഗോപാലും നേര്‍ക്ക്-നേര്‍. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്​ വരെയുള്ള ‘സില്‍വര്‍ ലൈന്‍’ അതിവേഗ റയില്‍ പാതക്ക്​ കേരള സര്‍ക്കാറിന്​ അനുമതി നല്‍കണമെന്ന ആവശ്യത്തെ ചൊല്ലി രാജ്യസഭയില്‍ ബഹളം.സി.പി.എം രാജ്യസഭാ നേതാവ്​ എളമരം കരീമിന്റെ ആവശ്യം അനുവദിക്കരുതെന്ന്​ പറഞ്ഞ്​ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തുവന്നതാണ്​ ബഹളത്തിനിടയാക്കിയത്​. അതേക്കുറിച്ച്‌​ സഭയില്‍ വിവാദം വേണ്ടെന്നും സര്‍ക്കാര്‍ പദ്ധതി പഠിക്കട്ടെയെന്നും ഗുണദോഷങ്ങള്‍ എല്ലാം പരിശോധിച്ച്‌​ അന്തിമ തീരുമാനം എടുക്കട്ടെ എന്നുംപറഞ്ഞ്​ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ബഹളത്തിന്​ തടയിട്ടു.

അതിവേഗ റയില്‍ പാത നാല്​ മണിക്കൂര്‍ കൊണ്ട്​ കേരളത്തിലെ രണ്ട്​ അറ്റങ്ങളെയും നാല്​ മണിക്കൂര്‍ കൊണ്ട്​ ബന്ധിപ്പിക്കുന്നതാണെന്നും നിലവില്‍ അത്​ 10 മുതല്‍ 12 മണിക്കൂര്‍ വരെയാണെന്നും എളമരം കരീം പറഞ്ഞു. 200 കിലോ മീറ്റര്‍ വേഗത്തില്‍ ഒരു ദിവസം 80,000 പേര്‍ക്ക്​ യാത്ര ചെയ്യാനുള്ളതാണിത്​. സാധ്യതാപഠനം 2019ല്‍ നടന്നിട്ടുണ്ട്​. റയില്‍വെ ബോര്‍ഡ്​ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും 2019 ജൂണില്‍ വിശദ പദ്ധതി റിപ്പോര്‍ട്ട്​ റയില്‍വെ മന്ത്രാലയത്തിന്​ സമര്‍പ്പിച്ചതാണെന്നും കരീം തുടര്‍ന്നു.

പദ്ധതിയുടെ തയാറടെുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുകയാണെന്ന്​ കൂടി കരീം പറഞ്ഞതോടെ വേണുഗോപാല്‍ പ്രതിഷേധവുമായി എഴുന്നേറ്റു​. വേണുഗോപാല്‍ എന്താണ്​ പറയുന്നതെന്ന്​ ചെയര്‍മാന്‍ നായിഡു ചോദിക്കുകയും ചെയ്തു. അതിനെ കരീം ചോദ്യം ​ചെയ്തപ്പോള്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്​ പറഞ്ഞ്​ നായിഡു തള്ളി. പരിസ്ഥിതിക്ക്​ ഈ പദ്ധതി വരുത്തുന്ന ആഘാതങ്ങള്‍ പരിഗണിക്കാതെ കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക്​ മേല്‍ അടിച്ചേല്‍പിക്കുകയാണെന്ന്​ കെ.സി വേണുഗോപാല്‍ പറഞ്ഞു. കേരളം ഒന്നടങ്കം ഈ പദ്ധതിക്ക്​ എതിരാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...