പെ​രു​നാ​ട് സ​ബ്ട്ര​ഷ​റി സാമ്പ​ത്തി​ക തട്ടിപ്പ് ; അന്വേഷണം ജി​ല്ല ട്ര​ഷ​റി​യി​ലേ​ക്ക്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: പെ​രു​നാ​ട് സ​ബ്ട്ര​ഷ​റി​യി​ല്‍ ന​ട​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ജി​ല്ല ട്ര​ഷ​റി​യി​ലേ​ക്ക്. ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ​പ​ങ്കും ന​ട​ന്ന​ത് ജി​ല്ല ട്ര​ഷ​റി​യി​ല്‍​ വെച്ചാ​യി​രു​ന്നു എ​ന്ന്​ സൂചന കിട്ടിയതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ജി​ല്ല ട്ര​ഷ​റി​യി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ഉ​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബു​ധ​നാ​ഴ്ച സ​ബ്ട്ര​ഷ​റി​യി​ലെ​യും ജി​ല്ല ട്ര​ഷ​റി​യി​ലെ​യും ജീ​വ​ന​ക്കാ​രി​ല്‍​നി​ന്ന് മൊ​ഴി​യെ​ടു​ത്തു. കമ്പ്യൂ​ട്ട​റി​ലെ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. പ്രാ​ഥ​മി​ക നി​ഗ​മ​ത്തി​ല്‍ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം വി​ല​യി​രു​ത്തു​ന്ന​ത്.

ജി​ല്ല ട്ര​ഷ​റി​യി​ലെ സ്റ്റാ​മ്പ് ഡ്യൂ​ട്ടി ഓ​ഫീ​സ​റെ​യ​ട​ക്കം ചോ​ദ്യം​ചെ​യ്തു. ഇ​തി​നി​ടെ ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ​ ​ആ​സൂ​ത്ര​ക​ന്‍ പെ​രു​നാ​ട് സ​ബ്ട്ര​ഷ​റി സീ​നി​യ​ര്‍ ട്ര​ഷ​റ​ര്‍ സി.​ടി. ഷ​ഹീ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യo തേടിയതായി സൂ​ച​ന​യു​ണ്ട്. മ​ര​ണ​മ​ട​ഞ്ഞ ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി പെ​ന്‍​ഷ​ണ​റു​ടെ സ്ഥി​ര​നി​ക്ഷേ​പ​ത്തി​ലെ​യും സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ലെ​യും 8.13 ല​ക്ഷം രൂ​പ വ്യാ​ജ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി​യാ​ണ് ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്. പെ​രു​നാ​ട് സ​ബ് ട്ര​ഷ​റി​യി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​യ ഇ​യാ​ള്‍ അ​വി​ടെ​യും ത​ട്ടി​പ്പ് ആ​വ​ര്‍​ത്തി​ച്ച​പ്പോ​ളാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്.

ട്ര​ഷ​റി ഓ​ഫീ​സ​റു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പെ​രു​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ര​ണ്ടാ​ഴ്ച​യാ​യി​ട്ടും ഒ​രു​ന​ട​പ​ടി​യും എ​ടു​ക്കാ​താ​യ​തോ​ടെ​യാ​ണ് കേ​സ് ജി​ല്ല പോ​ലീ​സ് മേ​ധാ​വി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. ഷ​ഹീ​റ​ട​ക്കം നാ​ലു​പേ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ആ​രെ​യും ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ ട്ര​ഷ​റി കോ​ഡും പാ​സ് വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് ട്ര​ഷ​റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊടുപുഴയിൽ മദ്യലഹരിയിൽ ലോകകപ്പ് ഫൈനൽ പ്രദര്‍ശനത്തിനിടെ അതിക്രമം ; പോലീസിന് ഹൈക്കോടതി നോട്ടീസ്

0
തൊടുപുഴ : മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിച്ച സ്ഥലത്ത്...

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം ; മേജർ രവിക്ക് വക്കീൽ നോട്ടീസ്

0
ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ...

പ്രിയദർശിനി സർവീസ് കളക്ഷൻബത്ത വെട്ടിപ്പ് ; കുടുങ്ങിയ ഭരണകക്ഷി യൂണിയൻ നേതാവിനെ രക്ഷിക്കാൻ ശ്രമം

0
കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും...

മുട്ടയ്ക്കും പാലിനും വിലവർധന ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയി‍ൽ

0
തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും...