നടൻ സലിം കുമാറിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് കെ സി വേണു​ഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടൻ സലിം കുമാറിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. ഒരു ചിരിയുള്ള നോവായി കടന്നുപോയ പ്രിയ സുഹൃത്തിന് പ്രണാമമെന്ന് കെ.സി. വേണു​ഗോപാൽ പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന കാലത്ത്, ഒരാൾക്ക് കഴുത്തിൽ മാലയിടാനുണ്ടെന്ന് പറഞ്ഞ് തന്നെ അച്ഛൻ കൂട്ടിക്കൊണ്ടുപോയ കഥ സലിം എന്നും ഓർത്തുപറയാറുണ്ട്. മാലയിടുമ്പോൾ തന്റെ കവിളിൽ തലോടിയ കൈകൾ സാക്ഷാൽ കെ കരുണാകരന്റേതായിരുന്നുവെന്ന് പിൽക്കാലം ബോധ്യപ്പെടുത്തിയപ്പോൾ, അടിമുടി കോൺഗ്രസുകാരനായ സലിം കുമാർ കൂടി ജനിക്കുകയായിരുന്നുവെന്നാണ് കെ സി വേണുഗോപാൽ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.

കോൺഗ്രസുകാരനായതിന്റെ പേരിൽ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ. ലീഡറുടെ ശേഷിപ്പുകൾ ഉള്ളിൽപ്പേറിയ കോൺഗ്രസുകാരൻ. വ്യക്തിപരമായി ഹൃദയബന്ധമുണ്ടായിരുന്ന മനുഷ്യനാണ്. കുടുംബ വിശേഷവും സിനിമാ വിശേഷവും രാഷ്ട്രീയവും ഒരേ നിലയിൽ ചർച്ച ചെയ്യുന്ന സൗഹൃദമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഓടിനടന്ന് കോൺഗ്രസിനായി പ്രചാരണം നടത്തിയ സലിം ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ തന്നെ ജീവിക്കും, എക്കാലവും. മകൻ ചന്തുവുമായുള്ള ബന്ധവും സലീമിൽ നിന്ന് തുടങ്ങിയതാണ്. പക്ഷേ, അതിന് തുടക്കമേയുള്ളൂ, അവസാനമില്ല, സലീമിന്റെ തമാശകൾ പോലെ. ഒരു ചിരിയുള്ള നോവായി കടന്നുപോയ പ്രിയ സുഹൃത്തിന് മുന്നിൽ പ്രണാമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...