മൈസൂരുവിലെ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോ​ഗ്യമല്ലാത്ത ഭക്ഷണം നൽകിയ സംഭവത്തിൽ ഇടപെട്ട് കെ സി വേണു​ഗോപാൽ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: മൈസൂരുവിലെ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോ​ഗ്യമല്ലാത്ത ഭക്ഷണം നൽകിയ സംഭവത്തിൽ ഇടപെട്ട് കെ സി വേണു​ഗോപാൽ എംപി. കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച കെ സി കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ​ഗ്ലോബൽ എഡ്യൂക്കേഷണൽ സർവീസ് എന്ന ഏജൻസിയാണ് 5 കോളേജുകളിലും ഭക്ഷണം എത്തിക്കുന്നത്. കോഴിക്കറിയിൽ നിന്ന് തൂവലും ചോരയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റികും ചോറിൽനിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

ഭക്ഷ്യ വിഷബാധ പതിവെന്നും വിദ്യാർഥികൾ പറയുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ല. ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇന്റേണൽമാർക്ക് കട്ട് ചെയ്യും, സർട്ടിഫിക്കറ്റുകൾ നൽകില്ല എന്ന് പറയും. വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്. ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസി കോളേജുകളുമായി ഒത്തുകളിക്കുകയാണെന്നും വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു. മലയാളികളാണ് മെസ്സ് നടത്തുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...