ആഗോള അയ്യപ്പ സംഗമം ശബരിമലയിൽ സർക്കാരിന്റെ പ്രായശ്ചിത്തമെന്ന് കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ശബരിമലയിൽ സർക്കാരിന്റെ പ്രായശ്ചിത്തമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അയ്യപ്പ സംഗമത്തിലെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ ഇല്ല. അയ്യപ്പൻമാരെ ദ്രോഹിച്ച ചരിത്രമാണ് സർക്കാരിനുള്ളത്. ഈശ്വര വിശ്വാസികളായ സംഘടനകൾ പിന്തുണ നൽകുന്നത് സ്വാഭാവികമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ശബരിമലയിൽ കൂടുതൽ സൗകര്യം ഒരുക്കുന്നതിലാണ് സർക്കാർ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയും പരിപാടിയെ പിന്തുണച്ച് രംഗത്തുവന്നു. അയ്യപ്പ സംഗമം നല്ലതെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നല്ല ഉദ്ദേശത്തോടെയുള്ള പരിപാടിയിൽ രാഷ്ട്രീയം കലർത്തുന്നതിൽ ദേവസ്വം ബോർഡിന് അതൃപ്തി. യുഡിഎഫ് ബിജെപി എതിർപ്പുകൾക്കിടയിലും അയ്യപ്പ സംഗമത്തിനായി ഒരുക്കങ്ങൾ സർക്കാരും ബോർഡും വേഗത്തിലാക്കി.

സെപ്റ്റംബർ 20ന് പമ്പാ ത്രിവണി സംഗമത്തിൽ നടക്കുന്ന അയ്യപ്പ സംഗമത്തെ ചൊല്ലിയാണ് അഭിപ്രായ ഭിന്നത. ചടങ്ങ് ബഹിഷ്കരിച്ച് യുഡിഎഫും ബിജെപിയും നിലപാട് പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം സമുദായ സംഘടനകളും അയ്യപ്പ സംഗമത്തെ അനുകൂലിക്കുകയാണ്. വിശ്വാസവും ആചാരങ്ങളും സംരക്ഷിച്ചുകൊണ്ട് പരിപാടി നടത്തണമെന്നാണ് ശിവഗിരി മഠത്തിന്റെയും നിലപാട്. ശബരിമലയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുകയാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ചടങ്ങിലേക്ക് മതസമുദായിക സംഘടനകളെ ക്ഷണിക്കും. രാഷ്ട്രീയപ്പാർട്ടികളെ ഉൾപ്പെടെ ക്ഷണിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് തീരുമാനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലാതല ഓണം ഖാദി മേളയും നവീകരിച്ച ഖാദി ഷോറൂമിന്‍റെ ഉദ്ഘാടനവും നടന്നു

0
പത്തനംതിട്ട : ജില്ലാതല ഓണം ഖാദി മേളയുടെയും അബാന്‍ ജംഗ്ഷനിലെ നവീകരിച്ച...

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് എല്ലാവര്‍ക്കും ലഭ്യമാക്കും

0
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് സൗകര്യത്തിനുനുള്ള വരുമാന പരിധി...

കുളനട പഞ്ചായത്തില്‍ ഗ്രാമ സഭ ഓഗസ്റ്റ് എട്ട് മുതല്‍ 17 വരെ

0
കുളനട ഗ്രാമപഞ്ചായത്തിന്‍റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവിധ പ്രോജക്ടുകളുടെ ഗുണഭോക്താക്കളെ...