പിഎം ശ്രീ പദ്ധതി കേരളത്തിൽ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. അതിൽ പറയുന്ന എല്ലാ പദ്ധതികളും കേരളത്തിൽ നടപ്പിലാക്കി. കേന്ദ്രം അനുവദിക്കാനുള്ള ഫണ്ട് മാത്രം കേരളത്തിനനുവദിച്ചു തന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. വിദ്യാഭാസ നിലവാരത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃക ആവുകയാണ്. കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. 100 ഒന്നാം ക്ലാസിൽ എത്തുന്ന 99% ത്തിലധികം കുട്ടികളും പത്താംക്ലാസിൽ എത്തുന്നു. തുടർ പഠനത്തിലെ ശരാശരിയിൽ കേരളം വളരെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. ദേശീയ ശരാശരി 63 ശതമാനം മാത്രമാണ്. 99.01 സ്കൂളുകളിലും ആധുനിക സൗകര്യങ്ങളുണ്ട്. 91 ശതമാനം സ്കൂളുകളിലും ഇൻ്റർനെറ്റ് സൗകര്യമുണ്ട്. ഭൗതീക സാഹചര്യത്തിലും കേരളം ഒന്നാമതാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല. കേരളത്തിന് ഈ വർഷം വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ചത് പൂജ്യം തുകയാണ്. ഇത് കടുത്ത അനീതിയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ്. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. സാധാരണക്കാരായ കുട്ടികളുടെ ഭക്ഷണവും യൂണിഫോമും ഒക്കെ ഈ ഫണ്ടിൽനിന്നാണ്. ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇതിനു മറുപടി പറയണം. വരാൻ പോകുന്ന രണ്ട് തെരഞ്ഞെടുപ്പിലും സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുവാനാണ് പരിശ്രമം. സംസ്ഥാന ബിജെപി നേതൃത്വം കൂടി അറിഞ്ഞുകൊണ്ടാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ബുദ്ധിമുട്ടുണ്ടായാൽ അത് കണ്ട് ആഹ്ലാദിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ അണക്കെട്ട് ; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം...

സംസ്ഥാനത്തെ 17 നദികളിൽനിന്ന് മണൽവാരാൻ സർക്കാർ നീക്കം ; തുടക്കം ഡിസംബറിൽ

0
തിരുവനന്തപുരം : സംസ്ഥാനത്തെ 17 നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ സർക്കാർ...

വിഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ...

ആര്യങ്കാവിൽ വീണ്ടും കുഴൽപ്പണ വേട്ട ; 13 ലക്ഷം രൂപയുമായി 2 പേർ എക്സൈസ്...

0
കൊല്ലം: കേരള തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ കുഴൽപ്പണം പിടികൂടി....