രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസിലെ നിയമനടപടികളെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് കെ സി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസിലെ നിയമനടപടികളെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമപരമായി മുന്നോട്ടുപോകുന്നത് പൂർണമായും സ്വാഗതം ചെയ്യുന്നു. രാജ്യത്ത് നിയമം ഉണ്ടല്ലോ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നുമാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളാണ് രാഹുലിന് സംരക്ഷണം ഒരുക്കുന്നു എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ്. ഈ സംഭവം ഉണ്ടായപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റുകയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയെന്ന് പറഞ്ഞാല്‍ കടുത്ത നടപടിയാണ്.

നിയമസഭ നടക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. ആരോപണം വന്നൊരാള്‍ക്കെതിരെ എടുക്കാനാകുന്നതിന്റെ പരമാവധി നടപടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തിരിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സമാനമായ ആരോപണം മറ്റുപാര്‍ട്ടികളില്‍ വന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്നും കെ സി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. രാഹുലുമായി ബന്ധപ്പെട്ട കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. മറ്റുകാര്യങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് അന്വേഷിക്കട്ടെ. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തൊരാള്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കരുതെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...