മോദിയുടെ നയങ്ങൾ നടപ്പിലാക്കുന്നതിൽ പിണറായി സർക്കാർ നമ്പർ വൺ എന്ന് കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോദിയുടെ നയങ്ങൾ നടപ്പിലാക്കുന്നതിൽ പിണറായി സർക്കാർ നമ്പർ വൺ എന്ന് ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സമ്പത്തും അധികാരവുമില്ലാതെയാണ് കോൺഗ്രസ് പോരാട്ടം. ഭരണത്തിൻ്റെ ദുർമേദസിൽ തടിച്ചു കൊഴുത്ത പാർട്ടിയാണ് CPIM. കേന്ദ്ര ഏജൻസികൾക്ക് കേരളത്തിൽ വരുമ്പോൾ അരണയുടെ ഓർമ്മയാണ്. കേരളത്തിൽ വരുമ്പോൾ എല്ലാം മറന്നു പോകും. മറ്റിടങ്ങളിൽ എല്ലാം പോയി വേട്ടയാടും. ഇവിടെ വേട്ടയാടണം എന്നൊന്നും പറയുന്നില്ല. ഇവർ തമ്മിലുള്ള ഡീൽ ചൂണ്ടിക്കാണിക്കുകയാണെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.

കേന്ദ്രം ഭരിക്കുന്ന BJP യുടെ ട്രോജൻ കുതിര പിണറായി വിജയനെന്ന് മന്ത്രി ശിവൻ കുട്ടിക്ക് കെ.സി വേണുഗോപാൽ മറുപടി നൽകി. മോദി പറയുന്നത് നടപ്പിലാക്കുകയാണ് പിണറായി ചെയ്യുന്നത്. പി എം ശ്രീയിലും ലേബർ കോഡിലും അത് കണ്ടതാണ്. മോദി സർക്കാരിൻറെ നയങ്ങളെ പിന്തുണയ്ക്കുകയാണ് പിണറായി ചെയ്യുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ടയാൾ. പാർട്ടി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. രാഹുലിന് പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...