സർക്കാർ ആശുപത്രികളിലെ പ്രതിസന്ധിക്ക് കാരണം സ്വകാര്യ ലോബികളെന്ന് കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലെ പ്രതിസന്ധിക്ക് കാരണം സ്വകാര്യ ലോബികളെന്ന് കെ സി വേണുഗോപാൽ. ആരോഗ്യവകുപ്പിനെതിരെയുള്ള കോൺഗ്രസ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ഹാരിസ് ഹസൻ കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രതീകം. പ്രശ്നങ്ങൾ പുറത്ത് പറയാൻ സർക്കാർ ജീവനക്കാർക്ക്‌ പേടി. സത്യം പറയുന്ന ഉദ്യോഗസ്ഥരെ പിണറായി വിജയൻ വേട്ടയാടും. അക്കാര്യത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പഠിക്കുന്നുവെന്നും കെ സി വേണുഗോപാൽ വിമർശിച്ചു. ഇക്കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രിയ്ക്ക് കഴിയില്ല. പിണറായി വിജയൻ പ്രതിക്കൂട്ടിലാണ്. എട്ടുമാസം കഴിഞ്ഞ് ഇവിടെയെല്ലാം നേരെയാക്കാൻ ആൺകുട്ടികൾ വരും. യാഥാർത്ഥ്യങ്ങൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രി മുഖം ചുളിച്ചിട്ട് കാര്യമില്ല. പ്രശ്നങ്ങളെ നേരിടാൻ സർക്കാർ തയ്യാറാവണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

യാഥാർത്ഥ്യങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടിയിട്ട് കാര്യമില്ല. കേരളത്തിലെ പൊതുജനാരോഗ്യ രംഗം അത്യാസന്ന നിലയിൽ. ശസ്ത്രക്രിയ ഉപകരണങ്ങൾ രോഗികളോട് വാങ്ങാൻ ആവശ്യപ്പെടുന്ന അവസ്ഥയാണ്. ഉപകരണങ്ങൾ വിൽക്കാൻ ഏജന്റുമാരുണ്ട്. നമ്പർ വൺ കേരളമെന്ന് പിണറായി വിജയൻ വീമ്പ് പറയുന്നു. പിണറായി സർക്കാരിന്റെ മുഖമുദ്രയാണ് കുടിശിക. എല്ലാ മേഖലയിലും കുടിശികയാണ്. മരുന്നിനു പോലും പണം നൽകുന്നില്ല. ധനകാര്യ മന്ത്രി യഥാർത്ഥ വസ്തുത മറച്ചു വച്ച് ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം

0
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ...

ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക യജ്ഞം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം...

0
കൊച്ചി: ജില്ലയിലെ വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി...

ഓണം ബത്ത ; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ...

0
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...