നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചു വരിക മാത്രമാണ് ലക്ഷ്യമെന്ന് കെ സി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചു വരിക മാത്രമാണ് ലക്ഷ്യമെന്നും, ആര് മുഖ്യമന്ത്രിയാകുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇക്കുറി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ശബരിമല സ്വര്‍ണ്ണ കൊള്ള കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന ചോദ്യം ഞങ്ങളുടെ മുന്നില്‍ ഇല്ലേയില്ല. അതിനൊക്കെ പാര്‍ട്ടിയുടെ സിദ്ധാന്തങ്ങള്‍ക്കനുസരിച്ച നയപരിപാടികളുണ്ട്.

ഇപ്പോള്‍ ഭരണം തിരിച്ചുകൊണ്ടുവരിക എന്ന ഒറ്റ ലക്ഷ്യം മാത്രമേ എല്ലാവര്‍ക്കുമുള്ളു. കാരണം പത്ത് വര്‍ഷക്കാലത്തെ ഭരണം ജനങ്ങള്‍ മടുത്തിരിക്കുകയാണ്. ഈ മടുത്തിരിക്കുന്ന ഭരണം അവസാനിപ്പിച്ചുകൊണ്ട് ഐക്യജനാധിപത്യ മുന്നണിയുടെ ഭരണം ഉണ്ടാവുക, മുഖ്യമന്ത്രി ഉണ്ടാവുക. ആര് മുഖ്യമന്ത്രിയാകും എന്നതിലല്ല പ്രസക്തി. ശക്തമായിട്ടുള്ള ഒരു ഭരണം, ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച്, വികസന പ്രവര്‍ത്തനങ്ങളും അവര്‍ക്ക് വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയുന്ന ജനങ്ങളുടേതായിട്ടുള്ള സര്‍ക്കാര്‍ ഉണ്ടാക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ ആവശ്യം. അതിനു വേണ്ടിയിട്ടുള്ള തയ്യാറെടുപ്പില്‍ ഞങ്ങള്‍ വളരെ വ്യക്തമായ ലക്ഷ്യബോധത്തോടുകൂടി മുന്നോട്ടു പോവുകയാണ് – അദ്ദേഹം പറഞ്ഞു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...

ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂ‍ഡൽഹി : മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന...

കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു

0
കോന്നി : കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്...