സര്‍ക്കാര്‍ തെറ്റു തിരുത്താൻ തയ്യാറാകണം ; ഉഷ ഇപ്പോഴും വലിയ ഷോക്കിലാണെന്ന് കെസി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ സര്‍ക്കാര്‍ തെറ്റു തിരുത്താൻ തയ്യാറാകണമെന്നും വീഴ്ച സമ്മതിക്കണമെന്നും എങ്കിൽ മാത്രമേ സിസ്റ്റം നന്നാകുവെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയിലുള്ള ഉഷ ജോസഫിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. വയറ്റിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം നീക്കിയെങ്കിലും ഉഷ ഇപ്പോഴും ഷോക്കിൽ തന്നെ തുടരുകയാണെന്നും മാനസികമായി വലിയ വിഷമം അവര്‍ നേരിടുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു. നല്ല ചികിത്സ നൽകാനായെന്നും വൈകാതെ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വീഴ്ചകളെ വെള്ളപൂശാനുള്ളതായി മാറുകയാണ്. ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് സര്‍ക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. സ്ത്രീ ആയതുകൊണ്ടാണ് ഡോക്ടരെ വേട്ടയാടുന്നതെന്ന സര്‍ക്കാര്‍ വാദവും കെസി വേണുഗോപാൽ തള്ളി. ഉഷയും ഹര്‍ഷീനയുമൊക്കെ സ്ത്രീകളാണെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായാലും നടപടി വേണമെന്നും വസ്തുതകള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...