പോലീസിലെ കാവിവൽകരണം പോലുള്ള ഗുരുതര വിഷയങ്ങളിൽ കേരള സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നു: കെ.സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വളരെ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ അരങ്ങേറിയത്. ഒരിക്കലും കേട്ടുകേൾവിയില്ലാത്തവണ്ണം ഒരു ഭരണകക്ഷി എംഎൽഎ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസ് സേനയ്ക്കും നേരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തിയത്. സംഭവത്തിൽ വിശദീകരണം നൽകുന്നതിന് പകരം പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതച്ച നടപടി മൃഗീയമാണ്. ഒരു കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയായിരുന്നു അത്. കെ.സി വേണുഗോപാൽ പറഞ്ഞു. പോലീസിനെതിരെ നടപടിയെടുക്കാത്ത മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ അതേ പോലീസിനെ ഉപയോഗിച്ചുകൊണ്ടാണ് അടിച്ചൊതുക്കിയത്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയെയടക്കം ഭയാനകമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇങ്ങനെയാണോ ഇത്തരം സമരങ്ങളെ കൈകാര്യം ചെയ്യുന്നത്? കെ.സി വേണുഗോപാൽ ചോദിച്ചു. കേരളത്തിൽ നടക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ നേതൃത്വത്തോട് ആവശ്യപ്പെട്ട കെ.സി വേണുഗോപാൽ ആർഎസ്എസുമായുള്ള സിപിഐഎമ്മിൻ്റെ ബന്ധവും പോലീസ് സേനയിലെ ആർഎസ്എസ് വൽകരണവും പോലുള്ള ഗൗരവകരമായ ആരോപണങ്ങൾ വന്നിട്ടും കേരളത്തിലെ ഗവൺമെൻ്റ് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...