വൈദ്യുതി പ്രതിസന്ധി പിണറായി സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണെന്ന് കെസി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ പിണറായി സർക്കാർ വരുത്തി വെച്ചതാണ് കേരളത്തിലെ വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. കുറഞ്ഞവിലയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ പിണറായി സർക്കാർ റദ്ദാക്കിയതിന് പിന്നിലുള്ള ഗൂഢാലോചന ഉൾപ്പെടെ വൈദ്യുതി വകുപ്പിലെ കൊടിയ അഴിമതിക്കെതിരെ യു ഡി എഫ് അധികാരത്തിലെത്തിയാൽ ഉടനെ കടുത്ത നടപടിയെടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യു ഡി എഫ് സർക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കി, ബോർഡിന് നഷ്ടം വരുത്തിക്കൊണ്ടുള്ള വൈദ്യുതി പർച്ചേസ് നടത്തുകയാണ് പിണറായി സർക്കാർ ചെയ്തത്. അഴിമതിപ്പണം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പകൽ പോലെ വ്യക്തം.

465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാർ എന്ത് കാരണം പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയതെന്നും കെ സി വേണുഗോപാൽ ചോദിച്ചു. വൈദ്യുതി ബില്ലിനെപ്പോലും രാഷ്ട്രീയവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടവരാണ് കൊടുംചൂടുകാലത്ത് കിടന്നുറങ്ങാൻ പോലും കഴിയാത്ത കേരള ജനതയെ വെല്ലുവിളിക്കുന്നത്.വോട്ടെടുപ്പ് കഴിഞ്ഞതിനാലും അധികാരത്തിൽ വരില്ലെന്ന തികഞ്ഞ ബോധ്യമുള്ളതിനാലും അരമണിക്കൂറല്ല, ഒരുമണിക്കൂർ പോലും വൈദ്യുതി നിയന്ത്രിക്കാൻ പിണറായി തയ്യാറായാലും അത്ഭുതമില്ലെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...