സിപിഎം രാഷ്ട്രീയ അധഃപതനത്തിന്‍റെ പരമകോടിയിലെന്ന് കെ സി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്സോ കേസില്‍ കെ സുധാകരനും പങ്കുണ്ടെന്ന രീതിയില്‍ എം വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. അതിജീവിതയുടെ മൊഴി ഉദ്ധരിച്ചു ഗോവിന്ദൻ നടത്തിയ പരാമർശം നിയമത്തിനു മുന്നിൽ ഏതു രീതിയിൽ വരും എന്ന് പരിശോധിച്ചു കേസ് എടുക്കണം. കേസ് എടുക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. ഒരു പ്രസ്താവന നടത്തി പൊടിതട്ടി പോകാം എന്ന് ഗോവിന്ദൻ കരുതരുത്. ഏതാണ് സോഴ്സ് എന്ന് ഗോവിന്ദൻ പറയണം. സിപിഎം രാഷ്ട്രീയ അധഃപതനത്തിന്‍റെ പരമകോടിയിലാണ്. സിപിഎമ്മിൽ അടിമുടി വ്യാജന്മാർ നിറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ പരാമർശം നീചമായ രീതിയിലാണ്. ഗോവിന്ദൻ മാഷ് നടത്തിയത് സിപിഎം എത്തിയ ജീർണതയുടെ ഉദാഹരണമാണ്. ഗോവിന്ദൻ മാസ്റ്റർ എല്ലാ സീമയും ലംഘിച്ചു. സുധാകരന് എതിരായ കേസിനു പിറകിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ലോകാസഭ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് നീക്കം. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ഇതിനു പിറകിലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...