തിരൂർ: മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്‍റെ മകൻ ഗോകുൽ ദാസ് (13) ആണ് മരിച്ചത്. പനിയും തലവേദനയും പിടിപെട്ടതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് കുട്ടിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടി മരിക്കുകയായിരുന്നു. അതേസമയം, ഏത് തരത്തിലുള്ള പനിയാണ് കുട്ടിയെ ബാധിച്ചതെന്ന് വ്യക്തമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഉടൻ അയക്കുമെന്ന് അധികൃതർ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























