തിരുത്തലിന് ഹൈക്കമാന്‍ഡ് : ഘടകകക്ഷി നേതാക്കളുമായി കെ.സി വേണുഗോപാലിന്റെ ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് യു.ഡി.എഫ്. ഘടകകക്ഷി നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കി. കെ.സി.വേണുഗോപാലാണ് ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നേതൃത്വത്തിനെതിരേ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് യോഗത്തിലും അതിന് മുമ്പുളള ഉഭയകക്ഷി യോഗത്തിലുമെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ വിമര്‍ശിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് വളരെ കര്‍ക്കശമായ ഇടപെടല്‍ ഹൈക്കമാന്‍ഡ് നടത്തുന്നത്. സമൂഹ്യ, സാമുദായിക സംഘടനാ നേതാക്കളുമായും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ചര്‍ച്ച നടത്തും.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ യു.ഡി.എഫ് ഘടകകക്ഷികളുമായി ഫോണില്‍ സംസാരിച്ചു. ഹൈക്കമാന്‍ഡിന്റെ കര്‍ശനമായ ഇടപെടല്‍ ഉണ്ടാകുമെന്നും  ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടെന്നും  ഘടകകക്ഷികള്‍ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമുള്ള സന്ദേശമാണ് കെ.സി.വേണുഗോപാല്‍ പ്രധാനപ്പെട്ട എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്. പി.വി.മോഹന്‍, പി.വിശ്വനാഥ്, ഇവാന്‍ ഡിസൂസ എന്നീ മൂന്ന് എ.ഐ.സി.സി. സെക്രട്ടറിമാരെ കേരളത്തിന്റെ ചുമതലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. അവര്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേരളത്തില്‍ കാണും. വിവിധ ജില്ലകളില്‍ സന്ദര്‍ശിക്കുകയും ആ ജില്ലകളിലെ സാമൂഹിക, സാമുദായിക, നേതാക്കള്‍ തുടങ്ങിയവരുമായി ഇവര്‍ ആശയവിനിമയം നടത്തുകയും ചെയ്യും. ഹൈക്കമാന്‍ഡുമായുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

27-ാം തിയതി കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലുണ്ട്. അന്ന് രാഷ്ട്രീയ കാര്യസമിതി യോഗത്തിലും എം.പിമാര്‍ എം.എല്‍.എമാര്‍ എന്നിവരുടെ യോഗത്തിലും പങ്കെടുക്കും. താരിഖ് അന്‍വര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള കാര്യങ്ങളില്‍ കൃത്യമായി ഇടപെടുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...