ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങല്‍ നീക്കി ; ഓണ്‍ലൈന്‍ ബുക്ക് ചെയ്ത 1500 പേര്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങല്‍ നീക്കി. ഇന്ന് മുതല്‍ ഭക്തര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാം. ഓണ്‍ലൈന്‍ ബുക്ക് ചെയ്ത 1500 പേര്‍ക്കാണ് ഇന്ന് മുതല്‍ ചുറ്റമ്പലത്തിലെത്തി ദര്‍ശനം നടത്താനാകുന്നത്. നിലവില്‍ നാലമ്പലത്തിലേക്ക് പ്രവേശനമില്ല. ചോറൂണ് ഒഴികെയുള്ള മറ്റ് വഴിപാടുകള്‍ നടത്താം.

അതേ സമയം കുട്ടികളേയും അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവരേയും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. വ്യാപാരികൾക്ക് കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമെ കടകൾ തുറക്കാൻ അനുവദിക്കുകയുള്ളൂ. ഗുരുവായൂർ ക്ഷേത്രത്തിൽ 12 മുതലാണ് ഭക്തർക്ക് ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഭക്തർക്ക് വിലക്കുണ്ടെങ്കിലും പൂജകൾ മുടക്കമില്ലാതെ നടന്നിരുന്നു. ദേവസ്വം ജീവനക്കാർക്കു കോവിഡ് ബാധിച്ചതു കാരണമാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...