ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരേ ലോക മനഃസാക്ഷി ഉണരണം : കേരള കത്തോലിക്കാ മെത്രാന്‍ സമിതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരേ ലോക മനഃസാക്ഷി ഉണരണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി. നൈജീരിയയില്‍ ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തുടരുകയാണെന്ന് കെസിബിസി പറയുന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറത്ത് കൊല്ലുന്ന കാഴ്ച വലിയ നടുക്കത്തോടെയാണ് ലോകെ കണ്ടത്. വിവിധയിടങ്ങളില്‍ നിരവധി പേര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നു. ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ലോകമെമ്പാടും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ലോക രാജ്യങ്ങള്‍ അതീവ ഗൗരവത്തോടെ എടുക്കണമെന്ന് കെസിബിസി ആവശ്യപ്പെടുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാതൃകപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

പീഡിപ്പിക്കപ്പെടുന്നവരും വധിക്കപ്പെടുന്നവരുമായ ദുര്‍ബലരോട് പക്ഷം ചേരാനും മതമൗലിക വാദത്തെയും ഭീകര പ്രവര്‍ത്തനങ്ങളെയും തുടച്ചുനീക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കേണ്ടതിനു മാധ്യമങ്ങളുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ലോകവ്യാപകമായി നടത്തപ്പെടുന്ന ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുമിക്കണമെന്നും കെസിബിസി ഔദ്യോഗിക വക്താവ് ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി അഭ്യര്‍ഥിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....