പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നല്‍കാനൊരുങ്ങി കേരള പോലീസ് ; ബുള്ളറ്റ് ഉപയോഗിക്കാനും പരിശീലനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നല്‍കാനൊരുങ്ങി കേരള പോലീസ്. നിലവില്‍ തോക്ക് ലൈസന്‍സുള്ളവര്‍ക്കും അതിനായി അപേക്ഷിച്ചവര്‍ക്കുമാണ് പരിശീലനം നല്‍കുക. പരിശീലനത്തിന് ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതിയും സിലബസും തയ്യാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ ഉത്തരവും പുറത്തിറങ്ങി. പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ രേഖകള്‍, ആയുധ ലൈസന്‍സ് എന്നിവ ഹാജരാക്കിയാല്‍ മാത്രമേ ആയുധ പരിശീലനം ലഭിക്കുകയുള്ളു എന്ന് സേനാവൃത്തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് പലയിടങ്ങളിലും റൈഫിള്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്ന് ഫയറിംഗ് പരിശീലനം നേടാമെങ്കിലും ബുള്ളറ്റ് ഉപയോഗിക്കാന്‍ കഴിയില്ല. പകരം എയര്‍ ഗണ്ണിലുപയോഗിക്കുന്ന പെല്ലറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ലൈസന്‍സുള്ളവര്‍ക്ക് പോലും എങ്ങനെ ആയുധം ഉപയോഗിക്കണം എന്ന കാര്യത്തില്‍ പരിശീലനം ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ഇതിന് പരിഹാരം വേണമെന്നും കാണിച്ച്‌ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. പിന്നാലെയാണ് ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച്‌ ഡിജിപി ഉത്തരവിറക്കിയത്.

നിലവില്‍ സംസ്ഥാനത്ത് പോലീസ് അംഗങ്ങള്‍ക്ക് മാത്രമാണ് ആയുധപരിശീലനം ലഭിക്കുന്നത്. പോലീസിന്റെ വിവിധ ബറ്റാലിയനുകളിലും തൃശൂര്‍ പോലീസ് അക്കാദമിയിലുമാണ് ആയുധ പരിശീലനം നല്‍കി വരുന്നത്.1000 മുതല്‍ 5000 രൂപ വരെയാണ് പരിശീലന ഫീസായി പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ആയുധങ്ങളെക്കുറിച്ച്‌ മനസിലാക്കാനും പരിചയപ്പെടാനും 1000 രൂപ ഫീസടച്ചാല്‍ മതിയാകും. അതേസമയം, ഫയറിംഗ് പരിശീലനം പോലെയുള്ള കാര്യങ്ങള്‍ക്ക് ഫീസ് കൂടും. വിവിധ ബറ്റാലിയനുകളില്‍ വച്ചായിരിക്കും പരിശീലനം നല്‍കുക.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...