ഭ​വ​ന നി​ര്‍​മാ​ണ​വും പ​ഠ​ന​വും വ​ഴി​മു​ട്ടി​;അപ്പര്‍കുട്ടനാട്ടില്‍ പട്ടയത്തിനായി 22 കുടുംബങ്ങള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അപ്പര്‍കുട്ടനാട്ടില്‍ പട്ടയത്തിനായി 22 കുടുംബങ്ങള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍. പ​ച്ച പു​തു​വ​ല്‍ കോ​ള​നി​യി​ല്‍ 22 കു​ടും​ബ​ങ്ങ​ള്‍ പ​ട്ട​യ​ത്തി​നാ​യി കാ​ത്തി​രി​പ്പ് തു​ട​രു​ന്നു. ഭ​വ​ന നി​ര്‍​മാ​ണ​വും പ​ഠ​ന​വും വ​ഴി​മു​ട്ടി​യെ​ന്ന് കോ​ള​നി നി​വാ​സി​ക​ള്‍ പ​റ​യു​ന്നു. എ​ട​ത്വാ പ​ഞ്ചാ​യ​ത്ത് 14-ാം വാ​ര്‍​ഡി​ല്‍ പ​ച്ച പു​തു​വ​ല്‍ കോ​ള​നി​യി​ലെ 22 കു​ടും​ബ​ങ്ങ​ളാ​ണ് നൂ​റ്റാ​ണ്ടു​ക​ളാ​യി പ​ട്ട​യ​ത്തി​ന് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​ത്. വൃ​ദ്ധ​രും കു​ട്ടി​ക​ളും അ​ട​ങ്ങി 127 ഓ​ളം ആ​ളു​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. വി​ല്ലേ​ജ് രേ​ഖ​യി​ല്‍ കോ​ള​നി തോ​ട് നി​ക​ത്തി​യ സ്ഥ​ല​മാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ്​ ച​തു​പ്പ് നി​ല​മാ​യി കി​ട​ന്ന പ്ര​ദേ​ശം നി​ക​ത്തി​യാ​ണ് കോ​ള​നി​ക്കാ​ര്‍ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. മൂ​ന്ന് ത​ല​മു​റ​ക​ള്‍ പി​ന്നി​ട്ടി​ട്ടും കൈ​വ​ശാ​വ​കാ​ശ രേ​ഖ​യോ പ​ട്ട​യ​മോ ല​ഭി​ച്ചി​ട്ടി​ല്ല. പ​ല​ത​വ​ണ ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ കോ​ള​നി​ക്കാ​ര്‍ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ട​യം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ വി​നോ​ദ് പ​റ​യു​ന്നു. വി​നോ​ദി‍ന്റ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക ഷെ​ഡു​ക​ളി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. പ്ര​ള​യ​കാ​ല​ത്ത് കോ​ള​നി​ക്കാ​ര്‍ ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്ക​ണം. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍ ഒ​ട്ടു​മി​ക്ക താ​മ​സ​ക്കാ​രു​ടെ​യും വീ​ടു​ക​ള്‍ നി​ലം​പൊ​ത്തി​യി​രു​ന്നു.

വെ​ള്ളം ഇ​റ​ങ്ങി​യ​ശേ​ഷം വീ​ണ്ടും താ​ല്‍​ക്കാ​ലി​ക ഷെ​ഡു​ക​ള്‍ നി​ര്‍​മി​ച്ചാ​ണ് താ​മ​സം. ചെ​റി​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ പോ​ലും വെ​ള്ളം ക​യ​റു​ന്ന​ത് പ​തി​വാ​ണ്. പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ബാ​ങ്ക് ലോ​ണ്‍ ല​ഭ്യ​മാ​കു​ന്ന​തി​നും പ​ട്ട​യം ത​ട​സ്സ​മാ​യി നി​ല്‍​ക്കു​ന്നു. ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​പ​രി​പ​ഠ​നം പോ​ലും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...