തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണും, സെൻറ് ആൻറണീസ് വലിയപള്ളി സംയുക്ത യുവജന പ്രസ്ഥാനവും സംയുക്തമായി അനുശോചന സദസ്സ് സംഘടിപ്പിച്ചു. കുവൈറ്റിൽ ജീവൻ പൊലിഞ്ഞ പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് അദരാഞ്ജലികൾ അർപ്പിക്കാൻ തണ്ണിത്തോട് സെൻട്രർ ജംഗഷനിൽ എല്ലാവരും ഒന്നിച്ചു കൂടി. യോഗത്തിൽ ഫാദർ അജി ഫിലിപ്പ് അദ്ധ്യഷത വഹിച്ചു കേരളത്തിൽ ഉണ്ടായ തീരനഷ്ടമാണ് കുവൈറ്റിൽ മരിച്ച പ്രവാസി സഹോദരങ്ങൾ എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫാദർ ജോബിൻ യോഹന്നാൻ ശങ്കരത്തിൽ, റവ അൻ്റോ അച്ചൻകുഞ്ഞ്, കോന്നി ബ്ലോക്ക് പ്രസിഡൻ്റെ അമ്പിളി എംവി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റെ രശ്മി പി വി, സംയുക്ത യുവജനപ്രസ്ഥനം സെക്രട്ടറി ജോബിൻ കോശി, കെ സി സി സോൺ സെക്രട്ടറി കറൻ്റ് അഫേഴ്‌സ് കമ്മിഷൻ വൈസ് ചെയർമാൻ അനീഷ് തോമസ്, ട്രഷറർ എൽ എം മത്തായി, കെ സി സി വിവിധ കമ്മിഷൻ ഭാരവാഹികളായ ജോയിക്കുട്ടി ചേടിയത്ത്, ടി എം വർഗ്ഗീസ്, ലിനു ഡേവിഡ്, ഇടിച്ചാണ്ടി മാത്യു, കെ വി സാമുവേൽ, ജോൺ കിഴക്കേതിൽ, മെറിനാ ജോസഫ്, റൂബി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സി വി രാജൻ പ്രവാസി സംഘടന പ്രതിനിധി മത്തായി ജോഷ്യവാ, സംയുക്ത യുവജന പ്രസ്ഥാനത്തിൻ്റെ ഭാരവാഹികൾ, വിവിധ ഇടവകളിലെ ചുമതലക്കാർ, ഇടവക അംഗങ്ങൾ, വ്യാപാര സുഹൃത്തുകൾ, ഒട്ടോ ടാക്സി അംഗങ്ങൾ, നല്ലവരായ നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.