Saturday, May 18, 2024 5:42 am

കെ.സി.ഇ.യു സംസ്ഥാന സമ്മേളനത്തിന്‌ പ്രൗഢ തുടക്കം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കേരള കോ -ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) 29-ാം സംസ്ഥാന സമ്മേളനത്തിന്‌ തൃശൂരിൽ തുടക്കമായി. കോവിലകത്തുംപാടം ജവഹർ ഓഡിറ്റോറിയത്തിൽ (കെ.നാരായണൻ നഗർ) കെ.സി.ഇ.യു സംസ്ഥാന പ്രസിഡന്റ്‌ പി.എം വഹീദ പതാക ഉയർത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എസ്‌.ടി ജെയ്‌സൺ രക്തസാക്ഷി പ്രമേയവും എം.എൻ മുരളി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കെ.സി.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി വി.എ രമേഷ്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ജെ അനിൽകുമാർ കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ യു.പി ജോസഫ്‌ സ്വാഗതം പറഞ്ഞു. പി.എം വാഹിദ, പി.ജാനകി, എം.സുരേഷ്‌ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.എസ്‌ രാധാകൃഷ്‌ണൻ കൺവീനറായി മിനിറ്റ്‌സ്‌ കമ്മിറ്റിയും എൻ.കെ രാമചന്ദ്രൻ കൺവീനറായി പ്രമേയ കമ്മിറ്റിയും സി.സുരേശൻ കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിച്ചു.

കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമ്മേളനം. മഴ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ സഹകരണ ജീവനക്കാരും രംഗത്തിറങ്ങണമെന്നും സഹകരണ മന്ത്രാലയം രൂപീകരിക്കാനുള്ള നടപടികളിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും പ്രമേയം ആവശ്യപ്പെട്ടു. തിങ്കൾ രാവിലെ ഒമ്പതിന്‌ ട്രേഡ്‌യൂണിയൻ പ്രഭാഷണം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. സഹകരണമന്ത്രി വി.എൻ വാസവൻ സഹകരണ പ്രഭാഷണം നടത്തും. സമ്മേളനം വൈകിട്ട്‌ സമാപിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എന്റെ മകനെ ഞാൻ നിങ്ങൾക്ക് തരുന്നു ; റായ്ബറേലിയിലെ ജനങ്ങളോട് സോണിയ ഗാന്ധി

0
റായ്ബറേലി: റായ്ബറേലിയിലെ ജനങ്ങളോട് വൈകാരികമായി പ്രതികരിച്ച് സോണിയാഗാന്ധി. 20 വർഷം എംപിയായി...

രാഹുലിനെ വിജയിപ്പിക്കാൻ ചേർത്തത് ഒരു ലക്ഷത്തിലധികം വോട്ടർമാരെ ; സ്മൃതി ഇറാനി

0
ലക്‌നൗ: അമേഠിയിലെ തോൽവി എന്തുകൊണ്ടാണ് കോൺഗ്രസിനെ ഇത്രയധികം വേദനിപ്പിക്കുന്നത് എന്ന് അറിയില്ലെന്ന്...

സംസ്ഥാനത്ത് പകർച്ചപ്പനി ഭീതി ; 151 പേർ ചികിത്സ തേടി, 35 പേർക്ക് ഡെങ്കിപ്പനി...

0
തിരുവനന്തപുരം: മഴ തുടങ്ങിയതിന് പിന്നാലെ പകർച്ചപ്പനി വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം 6151...

ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ എ​ൻ​ആ​ർ​സി, സി​എ​എ എ​ന്നി​വ നീ​ക്കം ചെയ്യും ; മ​മ​ത...

0
കൊൽക്കത്ത: ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ എ​ൻ​ആ​ർ​സി, സി​എ​എ, ഏ​കി​കൃ​ത സി​വി​ൽ...