കെസിയുടെ അപ്രതീക്ഷിത സന്ദർശനം ; സ്റ്റാലിന് മുദ്രവച്ച കവർ കൈമാറി ; സീറ്റ് വീതംവയ്പ്പിൽ ധാരണയായില്ല

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡി എം കെ – കോൺഗ്രസ് സീറ്റ് ചർച്ചയിൽ ധാരണയായില്ല. എം കെ സ്റ്റാലിനും കെ സി വേണുഗോപാലും നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായില്ല. അതേ സമയം സൗഹൃദ സന്ദർശനം മാത്രമെന്നാണ് നേതാക്കളുടെ പ്രതികരണം. ഹൈക്കമാൻഡ് സന്ദേശം സ്റ്റാലിന് കെ സി വേണുഗോപാൽ കൈമാറി. മുദ്രവച്ച കവർ കൈമാറി എന്നാണ് സൂചന. മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. അപ്രതീക്ഷിതമായാണ് കെ സി വേണുഗോപാൽ സ്റ്റാലിന്‍റെ വസതിയിൽ എത്തിയത്. സഖ്യ കക്ഷികളുമായുള്ള സീറ്റ് ചർച്ചകൾ ഡി എം കെ തുടങ്ങിയ ദിവസമാണ് ഇന്ന്. എന്നാൽ കോണ്‍ഗ്രസുമായുള്ള ചർച്ചയുടെ തിയ്യതി ഡി എം കെ പ്രഖ്യാപിച്ചിരുന്നില്ല.

അധികാരത്തിൽ പങ്ക്, അതുപോലെ സീറ്റുകളുടെ എണ്ണം കൂട്ടണം എന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾ കുറച്ചുകാലമായി ആവശ്യപ്പെടുകയാണ്. തുടർന്ന് എതിർപ്പുമായി ചില ഡി എം കെ നേതാക്കൾ പരസ്യമായി രംഗത്തെത്തുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. 18 സീറ്റുകളിൽ വിജയിച്ചു. ഇത്തവണ നാൽപതോളം സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അത്രയും സീറ്റുകൾ വിട്ടുകൊടുക്കാൻ ഡി എം കെ തയ്യാറല്ല. അതിനാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് എന്തു നിലപാടെടുക്കും എന്നത് നിർണായകമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...