കീം 2024 : അപേക്ഷ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു. ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കാണ് പുതിയതായി അപേക്ഷിക്കാന്‍ അവസരം. കീം 2024 മുഖേന എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവയിലേതെങ്കിലും കോഴ്സുകള്‍ക്ക് ഇതിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ & മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ പ്രസ്തുത അപേക്ഷയില്‍ കൂട്ടിചേര്‍ക്കാനും അവസരമുണ്ട്.

കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയ NATA പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയവര്‍ക്ക് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്) കോഴ്സിനും, നീറ്റ് യുജി പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയവര്‍ക്ക് മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സിനും അപേക്ഷിക്കാം. ജൂണ്‍ 19 ന് വൈകിട്ട് 6 മണിവരെ പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ഇതിന് സൗകര്യം ലഭിക്കും. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ അപേക്ഷകളില്‍ മതിയായ രേഖകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് പിന്നീട് അവസരം നല്‍കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഹെല്‍പ് ലൈന്‍ – 0471- 2525300.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...