കീം ഫലം : റാങ്ക് പട്ടികയില്‍ കേരള സിലബസുകാര്‍ക്ക് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കീം ഫലം മാറ്റി പ്രഖ്യാപിച്ചതോടെ എഞ്ചിനീയറിങ് റാങ്ക് പട്ടികയില്‍ ഉണ്ടായത് വലിയ മാറ്റം. കേരള സിലബസില്‍ റാങ്കിങ്ങില്‍ രണ്ടായിരം വരെ താഴെപ്പോയി. ആദ്യ പട്ടികയില്‍ 2,913 റാങ്കുള്ള വിദ്യാർഥിക്ക് പുതിയ പട്ടികപ്രകാരം റാങ്ക് 4,723ആയി. ആദ്യ പട്ടികയില്‍ 2782 റാങ്കുള്ള വിദ്യാർഥി 4489 റാങ്കിങ്ങിലേക്ക് താഴ്ന്നു. കേരള സിലബസുകാർ റാങ്കിങ്ങില്‍ താഴെപോയപ്പോള്‍ സിബിഎസ്ഇക്കാർക്കാണ് നേട്ടമുണ്ടായത്. കീം പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കിൽ സംസ്ഥാന സിലബസിൽ പഠിച്ചവർ 21 പേർ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെ 43 പേരുണ്ടായിരുന്നിടത്താണ് ഈ മാറ്റം. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല. 76,230 പേരാണ് കീമിൽ യോഗ്യത നേടിയത്. പുതിയ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് അടക്കം മാറിയിട്ടുണ്ട്. നേരത്തെ അഞ്ചാം റാങ്കുകാരനായ ജോഷ്വാ ജേക്കബ് തോമസിനാണ് നിലവിൽ ഒന്നാം റാങ്ക്. പഴയ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തായിരുന്ന ജോൺ ഷിനോജ് ഏഴാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലബസില്‍ പഠിച്ചവരും 79 പേര്‍ സിബിഎസ്ഇ സിലബസില്‍ പഠിച്ചവരുമാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...

ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി ; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് അധിക...

0
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം...

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...

വർക്കലയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച

0
തിരുവനന്തപുരം: വർക്കലയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. അയണികുഴിവിള സ്വദേശി ബാബുവിന്റെ...