കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതി ആക്രമിച്ച സംഘത്തിലെ എട്ട് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിക്ക് മുന്നില്‍ അക്രമം അഴിച്ചുവിട്ട ബിജെപി-യുവമോര്‍ച്ച സംഘത്തിലെ 8 പേരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റ് ചെയ്തെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. കെജ്‌രിവാൾ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകരാണ് സ്ഥലത്ത് അക്രമം നടത്തിയത്. അക്രമത്തിന് പിന്നിലുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പോലീസ് വ്യക്‌തമാക്കി.

കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ നിയമസഭയില്‍ കശ്‌മീര്‍ ഫയല്‍സിനെതിരെയും കശ്‌മീരി പണ്ഡിറ്റുകള്‍ക്കെതിരെയും പരാമര്‍ശം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിക്ക് നേരേ ബിജെപി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി അക്രമം നടത്തിയത്. അക്രമാസക്തരായ ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡുകള്‍ ഉള്‍പ്പടെ തകർത്തിരുന്നു.

മന്ത്രിയുടെ വീടിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ ഉള്‍പ്പടെ അക്രമിസംഘം അടിച്ചു തകര്‍ത്തതായാണ് വിവരം. ഡല്‍ഹി മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്‌താവനയില്‍ മാപ്പ് പറയണമെന്ന് ബിജെപി യുവമോർച്ച പ്രസിഡന്റും ബംഗളൂരു എംപിയുമായ തേജസ്വി സൂര്യ ആവശ്യപ്പെട്ടു. മാപ്പ് പറയുന്നത് വരെ കെജ്‌രിവാളിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് യുവമോർച്ചയുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...