കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പെൻഷനും പ്രഖ്യാപിച്ച് കെജ്രിവാള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് ബാധിച്ച് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായവും പെൻഷനും പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. മുഖ്യമന്ത്രി കോവിഡ് 19 പരിവാർ ആർതിക സഹായത യോജന എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴി കോവിഡ് മൂലം അനാഥമാക്കപ്പെട്ട കുടുംബങ്ങൾക്ക് 50,000 രൂപ ധനസഹായം നൽകും. കൂടാതെ 2500 രൂപ പ്രതിമാസം പെൻഷനും നൽകും.

ചെവ്വാഴ്ച ഓൺലൈനിലൂടെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഡൽഹിയിലെ മിക്കവാറും എല്ലാ കുടുംബങ്ങളെയും കോവിഡ് ബാധിച്ചുവെന്നും കുട്ടികളടക്കം നിരവധി പേർ അനാഥരായെന്നും പല കുടുംബങ്ങൾക്കും വരുമാന മാർഗമായിരുന്ന അത്താണി തന്നെ നഷ്ടപ്പെട്ടുവെന്നും ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനുമാണ് പദ്ധതിയെന്നും അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. മാതാപിതാക്കൾ കോവിഡിന് ഇരയായി അനാഥമാക്കപ്പെട്ട കുട്ടികൾക്ക് എല്ലാ മാസവും 2500 രൂപവീതം നൽകും. 25 വയസ് പ്രായമാകുന്നതുവരെ ഇത് തുടരും.

സമൂഹ്യ നീതി വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. അപേക്ഷ സമർപ്പിക്കാനായി ബുധനാഴ്ച വെബ്സൈറ്റ് പ്രവർത്തനം ആരംഭിക്കും. കുടുംബങ്ങൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം. അല്ലാത്ത പക്ഷം സർക്കാർ പ്രതിനിധികൾ നേരിട്ട് വീടുകളെത്തി അപേക്ഷ നൽകാൻ സഹായിക്കും. ആധാറും മൊബൈൽ നമ്പറും ഉപയോഗിച്ചുവേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സമർപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ പ്രതിനിധി വീട്ടിലെത്തി രേഖകൾ പരിശോധിക്കുമെന്നും കേജ്രിവാൾ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...