സ്ഥിതിഗതികള്‍ നിയന്ത്രക്കാനാവുന്നില്ല ; സൈന്യത്തെ വിളിക്കണം – കെജ്‌രിവാള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുവെന്നും ഉടന്‍ സൈന്യത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ടുക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയാണ്’ കെജ്‌രിവാള്‍ ട്വീറ്റില്‍ കുറിച്ചു. ഒരു രാത്രി മുഴുവന്‍ ഞാന്‍ ജനങ്ങളുമായി സംസാരിച്ചു. സാഹചര്യം ഭയപ്പെടുത്തുന്നതാണ്. പോലീസ് അവരുടെ എല്ലാ പരിശ്രമങ്ങള്‍ നടത്തിയിട്ടും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ല. സൈന്യത്തെ നിര്‍ബന്ധമായും വിളിക്കണം. സംഘര്‍ഷമേഖലകളില്‍ ഉടന്‍ തന്നെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വേണം.

സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചൊവ്വാഴ്ച രാത്രി കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആശുപത്രികളിലെത്തി സന്ദര്‍ശിച്ചിരുന്നു. അതേ സമയം സൈന്യത്തെ വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗങ്ങളും നടത്തുകയുണ്ടായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൊവ്വാഴ്ച രാത്രിയില്‍ സംഘര്‍ഷ മേഖല സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയുമുണ്ടായി. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗവും സാഹചര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...