കെജ്‌രിവാളിൻ്റെ പേഴ്‌സണല്‍ സെക്രട്ടറി പുറത്ത് ; ആം ആദ്മി എംഎൽഎയെ അറസ്റ്റ് ചെയ്യാന്‍ ഇ.ഡി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ വിജിലന്‍സ് പുറത്താക്കി. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2007ല്‍ ബിഭവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ഈ കേസാണ് പുറത്താക്കലിന് കാരണമായി വിജിലന്‍സ് പറയുന്നത്. ബിഭവ് കുമാറിന്റേത് താത്കാലിക നിയമനം ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ക്രമിനല്‍ പശ്ചാത്തലം സംബന്ധിച്ച് മതിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും വിജിലന്‍സ് പറയുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും നേരത്തെ അദ്ദേഹത്തിന് സമന്‍സ് അയച്ചിരുന്നു.

വിജിലന്‍സിന്റെ നടപടിയെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് ജാസ്മിന്‍ ഷാ രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട വ്യാജ കേസില്‍ ആദ്യം കെജ്രിവാളിനെ അറസ്റ്റുചെയ്തു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള മുഴുവന്‍ സ്റ്റാഫിനെയും പുറത്താക്കാനുള്ള നടപടിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത് – അദ്ദേഹം ട്വീറ്റ് ചെയ്തു. മദ്യനയക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാനോ മറച്ചുവെക്കാനോ ശ്രമം നടത്തി എന്നാരോപിച്ചാണ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറിയെ ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

എ.എ.പി. എം.എല്‍.എ. അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഇ.ഡി നടത്തുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മദ്യനയ കേസുമായി ബന്ധപ്പെട്ടല്ല നീക്കം എന്നാണ് വിവരം. വഖബ് ബോര്‍ഡിനെ നിയമനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡി. അറസ്റ്റിനൊരുങ്ങുന്നത്. ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. കഴിഞ്ഞ ദിവസം ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സി സമയം തേടിയിട്ടുണ്ട്. വിഷയം കോടതി ഏപ്രില്‍ 18-ന് പരിഗണിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...