സിഐ സുധീറിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് ഐപിസി 306 പ്രകാരം കേസ്സെടുക്കണം ; കെമാൽ പാഷ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമവിദ്യാർഥി മോഫിയ പർവീണിന്റെ ആത്മഹത്യ, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.എൽ സുധീറിനെതിരെ ഐപിസി 306 പ്രകാരം ആത്മഹത്യാ പേരണയ്ക്കു കേസെടുക്കണമെന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ. അത് ആരെങ്കിലും ബഹളമുണ്ടാക്കിയിട്ടു ചെയ്യണ്ട കാര്യമല്ല. ഇത് ചെയ്യാത്തത് സർക്കാരിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇയാൾ കാരണം ഞാൻ മരിക്കുകയാണ് എന്ന് ഒരാൾ എഴുതിവച്ചു മരിച്ചു കഴിഞ്ഞാൽ അതിനർഥം അത്രത്തോളം അയാൾ മനസ് വിഷമിപ്പിച്ചു എന്നു തന്നെയാണ്. മരണത്തിലേയ്ക്ക് തള്ളിവിട്ടു എന്നു തന്നെയാണ് അർഥം. ആത്മഹത്യാ പേരണാ കുറ്റം അതിൽ വരും. സാധാരണക്കാരന്റെ പേരിലായിരുന്നെങ്കിൽ അപ്പോഴേ കേസെടുത്തേനേ.

ഗുരുതരമായ ആരോപണങ്ങളാണ് മോഫിയ പോലീസിനോടു പറഞ്ഞത്. ലൈംഗിക വൈകൃതമുള്ള ആളാണ് ഭർത്താവ്, അയാളുടെ കൂടെ താമസിക്കാൻ സാധിക്കില്ല, അത്രമേൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. ഭർത്താവിന്റെ ഉമ്മയാണെങ്കിൽ മോഫിയയെ ഉപദ്രവിക്കുന്നു. ഇതെല്ലാം പറഞ്ഞ് ഒരു പരാതി എഴുതി അവിടെ കൊടുത്തിട്ടു ഒരു പ്രയോജനവുമുണ്ടായില്ല. പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ നീതി ലഭിക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. പരാതി നൽകിയിട്ടും ആരും 24 ദിവസം അനങ്ങിയില്ല. മോഫിയ മരിച്ച ശേഷം 25 നാണ് കേസെടുക്കുന്നത്.

ഒരു പരാതി എഴുതിക്കൊടുത്താൽ പ്രതികളെ വിളിച്ചു വരുത്തേണ്ടത് പരാതിക്കാരിക്കൊപ്പമല്ല. ആദ്യം പെൺകുട്ടിയെ വിളിച്ചു മൊഴിയെടുക്കണം. എന്നിട്ടു വേണം പ്രതികളെ വിളിച്ചു വരുത്താൻ. അതിനു പകരം അവര്‍ക്കൊപ്പം യുവതിയെ വിളിച്ചു വരുത്തി ഒരുപാട് ആക്ഷേപിച്ചു. പിതാവിനെ ബ്രോക്കറെന്നു വിളിച്ച് പരിഹസിച്ചു. ഭർത്താവിന്റെ മാതാപിതാക്കളുടെ മുന്നിലിട്ടാണ് ഇതെല്ലാം ചെയ്തത്. അന്തസ്സ് എന്നത് എല്ലാവർക്കും ഉള്ളതാണ്. വളരെ മോശമായ രീതിയിൽ എടീ, പോടി എന്നെല്ലാം ഇൻസ്പെക്ടർ മോഫിയയെ വിളിച്ചു. നിയമം പഠിക്കുന്ന ഒരു പെൺകുട്ടിയാണ്. അതിന്റെ അന്തസ്സിനു അതു സഹിക്കാൻ പറ്റാതെ വന്നതോടെയാണ് കുട്ടി മരിക്കുന്നത്.

ഇത്രയും വൃത്തികേടു കാണിച്ചയാളെയാണ് ആളുകൾ ബഹളമുണ്ടാക്കിയപ്പോൾ ജോലിയിൽ നിന്നു മാറ്റി നിർത്തിയത്. ശരിക്കു ചെയ്തത് ഇൻസ്പെക്ടർക്കു വീട്ടിൽ പോകാൻ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. ഇത്രയും സംഭവിച്ചിട്ടും പിറ്റേന്നും കുളിച്ചൊരുങ്ങി ഇങ്ങുപോരുകയാണ് സല്യൂട്ടും വാങ്ങി ജോലി ചെയ്യാൻ. അപ്പോഴാണ് ആളുകൾ മനസിലാക്കുന്നത് ഇൻസ്പെക്ടറെ മാറ്റി നിർത്തിയിട്ടില്ലെന്ന്. അതു കഴിഞ്ഞും സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി തയാറാകാതിരുന്നത് എന്താണ് എന്നു മനസിലാകുന്നില്ല.

ഉത്ര കേസിൽ വീട്ടുകാർ പരാതിയുമായി ചെന്നപ്പോൾ അതിലൊന്നും കാര്യമില്ല, ഒരു പ്രശ്നവുമില്ലെന്നു പറഞ്ഞു വിട്ടു. ഒടുവിൽ അതു കൊലപാതകമാണെന്നു തെളിഞ്ഞു. അത് വേറെ ഉദ്യോഗസ്ഥർ വിചാരിച്ചതു കൊണ്ടാണ്. ക്രൈം നടന്നാൽ അതിനെതിരെ ഡിപ്പാർട്മെന്റൽ അന്വേഷണവും നടപടിയുമല്ല വേണ്ടത്. ഐപിസി 306 പ്രകാരം പ്രതിയാക്കി കേസെടുക്കണം. ഇവരെ സംരക്ഷിക്കാൻ ചിലർ ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും കെമാൽ പാഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെപ്റ്റംബര്‍ ഒന്നിന് പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധ ധര്‍ണ്ണ

0
പത്തനംതിട്ട : പാലക്കാട് റെയില്‍വേ ഡിവിഷന്റെ കേന്ദ്രബിന്ദുവായിരുന്ന മംഗളൂരു ജംഗ്ഷന്‍ അടര്‍ത്തിമാറ്റി...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5 മാസം കൊണ്ട് ആഭ്യന്തര കാർഗോയിൽ 41% വളർച്ച

0
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2026–27 സാമ്പത്തിക വർഷത്തിലെ ആദ്യ...

മാടാക്കര പള്ളിയിലെ സംഘർഷം ; വിശ്വാസി സമൂഹത്തോട് മാപ്പു പറയണമെന്ന് മുൻ പള്ളി കമ്മിറ്റി...

0
കോഴിക്കോട്: മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മഹല്ല് കമ്മിറ്റി, വിശ്വാസി സമൂഹത്തോട് മാപ്പു...

റാന്നി വാളിപ്ലാക്കൽ വളവിലെ ടാറിംഗ് പൂര്‍ത്തിയാക്കാത്തത് അപകടക്കെണിയാകുന്നു

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാളിപ്ലാക്കൽ എൻ.എം.എൽ.എൽ.പി....