കേന്ദ്രീയ വിദ്യാലയത്തിനുള്ള സാധ്യത പരിശോധിക്കുന്നതിനായി കെ.എസ്.ഐ.ടി.ഐ.എല്‍ കൈവശമുള്ള സ്ഥലം സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കേന്ദ്രീയ വിദ്യാലയത്തിനുള്ള സാധ്യത പരിശോധിക്കുന്നതിനായി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്ന് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെ.എസ്.ഐ.ടി.ഐ.എല്‍) കൈവശമുള്ള സ്ഥലം എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എല്‍.എ, ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ കൈവശമുള്ള 5 ഏക്കര്‍ സ്ഥലമാണ് കേന്ദ്രീയ വിദ്യാലയത്തിനായി ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്നത്. സര്‍വ്വേ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രധാനപ്പെട്ട വ്യവസായ കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുന്ന പള്ളിപ്പുറത്തേക്ക് കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി പ്രദേശത്ത് മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനം ഒരുക്കേണ്ടത് അത്യാവശ്യമാണ്. അതിനാലാണ് കേന്ദ്രീയ വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിഗണിക്കുന്നത്.

ഇന്‍ഫോപാര്‍ക്കിനെ ദേശീയപാതയോട് ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന വയലാര്‍ കവല – ഇന്‍ഫോ പാര്‍ക്ക് പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കണ്ടാണ് സംഘം മടങ്ങിയത്. ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍ മനോജ്, ചേന്നം പള്ളിപ്പുറം വില്ലേജ് ഓഫീസര്‍ ഡി. ഷെറിന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...