കേന്ദ്രീയ വിദ്യാലയത്തിലെ മൂന്ന് മുതല്‍ പതിനൊന്നു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ തീയതി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ച്‌ കേന്ദ്രീയ വിദ്യാലയം. മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷയുടെ തീയതിയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച്‌ ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍. അന്തിമ ഫലം മാര്‍ച്ച്‌ 31-ന് പ്രഖ്യാപിക്കും.

പരീക്ഷ ഓണ്‍ലൈനായി നടത്താനാണ് തീരുമാനിച്ചത്. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമാകാത്തെ കുട്ടികള്‍ക്ക് മാത്രമായി എഴുത്തുപരീക്ഷ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.മൂന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇതില്‍ 10 മാര്‍ക്ക് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ക്കാണ്. ബാക്കി മാര്‍ക്ക് വിവരണാത്മക, വാചിക രീതിയിലുള്ള ചോദ്യങ്ങള്‍ക്കാണ്. ഒരു മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം.

ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകള്‍ക്ക് ആകെ 80 മാര്‍ക്കിന്‍റെ ചോദ്യങ്ങളുണ്ടാകും. ഇതില്‍ 25 മാര്‍ക്കിന്റെ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും 40 മാര്‍ക്കിന്റെ വിവരണാത്മക ചോദ്യങ്ങളും 15 മാര്‍ക്കിന്റെ വാചിക ചോദ്യങ്ങളുമുണ്ടാകും. രണ്ട് മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം. 9-11 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ 10-12 ക്ലാസ്സുകളുടേതിന് സമാനമായിരിക്കും. ഈ ക്ലാസ്സുകാര്‍ക്ക് മൂന്ന് മണിക്കൂറാകും പരീക്ഷ.

മൂന്ന്-അഞ്ച് ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ വിവരണാത്മക ചോദ്യങ്ങള്‍ക്ക് ഒന്നോ രണ്ടോ വാചകങ്ങളില്‍ ഉത്തരം നല്‍കിയാല്‍ മതിയാകും. ആറ്-എട്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ വിവരണാത്മക ചോദ്യങ്ങള്‍ക്ക് കുറഞ്ഞത് ഒരു ഖണ്ഡികയെങ്കിലും ഉത്തരമെഴുതണം. എഴുത്തുപരീക്ഷയ്ക്ക് മുന്‍പാകും വാചിക പരീക്ഷ നടത്തുക. ഫെബ്രുവരി 27നകം അത് പൂര്‍ത്തിയാക്കുകയും ചെയ്യും. ആകെയുള്ള 100 ശതമാനം മാര്‍ക്കില്‍ 20 ശതമാനം അസൈന്മെന്റുകള്‍ക്കുള്ളതാണ്.

ഓരോ ക്ലാസ്സിനുമായി കുറഞ്ഞത് നാല് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിരിക്കണമെന്നും പരീക്ഷകള്‍ക്കായി വ്യത്യസ്ത സമയ പരിധി നിശ്ചയിക്കണമെന്നും നിര്‍ദേശമുണ്ട്. ഓഫ്‌ളൈനായി പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണം. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ അധ്യായന വര്‍ഷമാരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് kvsangathan.nic.in.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....