കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ ബുദ്ധിമുട്ടിക്കുന്നതായി കേന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അന്ധരുടെ ആശാ കേന്ദ്രമായ പത്തനംതിട്ട കേന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്ഥാപനം ഡോക്ടേഴ്സ് ലൈനിലെ ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അന്ധരും ബധിരരും മൂകരും ഉൾപ്പെടെ 30 പേർ ഇവിടെ കഴിയുന്നുണ്ട്. വാടക കെട്ടിടത്തിൽ നിന്നും ഒഴിഞ്ഞു കൊടുക്കുന്നതിന് ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്. 2019 ൽ നന്നുവക്കാട്ട് ജീസസ് റോഡിൽ ഒരു വ്യക്തി ട്രസ്റ്റിന് കെട്ടിടം നിർമിക്കുവാൻ വസ്തു സൗജന്യമായി നൽകിയിരുന്നു. എന്നാൽ അവിടെ കെട്ടിടം പണിക്ക് തുടക്കം കുറിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് അത് പൂർത്തിയാകാതെ കിടക്കുന്നു. 30 ലക്ഷം രൂപ കൂടിയുണ്ടെങ്കിലെ പണികൾ പൂർത്തിയാക്കാനും കഴിയുകയുള്ളൂ.

അനാഥാലയത്തിൽ കഴിയുന്നവരുടെ വിവിധ ആവശ്യങ്ങൾക്കായി മാസം 2 ലക്ഷത്തോളം രൂപാ വേണ്ടി വരുന്നുണ്ട്. ഇതിനിടെയാണ് കെട്ടിടം ഒഴിയാൻ ഉടമ ആവശ്യപ്പെടിരിക്കുന്നത്. കെട്ടിടം ഒഴിഞ്ഞ് കൊടുക്കാൻ ഉടമ നിരന്തരം നിർബന്ധിച്ച കൊണ്ടിരിക്കയാണ്. സ്ഥാപനത്തിൻ്റെ ദൈനം ദിനം നടത്തിപ്പും ബുദ്ധിമുട്ടിലേക്ക് നീങ്ങുകയാണ്. അനാഥലയങ്ങൾക്ക് നൽകി കൊണ്ടിരുന്ന അരിയും ഗോതമ്പും നൽകുന്നത് നിർത്താനും തീരുമാനിച്ചിരിക്കയാണ്.

സ്ഥാപനം നടത്തുന്ന തനിക്ക് സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നു ട്രസ്റ്റ് പ്രസിഡൻ്റ് കെന്നഡി ചാക്കോ പറഞ്ഞു. ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചെങ്കിലും അനാഥലയത്തിൻ്റെ ആവശ്യത്തിന് ഒരു വാഹനം വാങ്ങിയതിനാൽ ലൈഫ് പദ്ധതിയിൽ നിന്നും ഒഴിവാക്കി. ഇപ്പോൾ നേരിടുന്ന ബുദ്ധി മുട്ടുകൾ കാണിച്ച്ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, സാമൂഹ്യക്ഷേമ വകുപ്പ് ,നഗരസഭ ചെയർമാൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും കേന്നഡി ചാക്കോ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ട്രസ്റ്റി ജോർജ് മാത്യുവും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...