യേശുവിനെ കാണാൻ കാട്ടിൽപോയി പട്ടിണി കിടക്കൽ : മരണം 200 കവിഞ്ഞു

For full experience, Download our mobile application:
Get it on Google Play

നെയ്റോബി: യേശുവിനെ കാണാന്‍ കാട്ടില്‍പോയി പട്ടിണി കിടന്ന സംഭവത്തില്‍ മരണം 200 കവിഞ്ഞു. കെനിയയിലെ കിലിഫി കൗണ്ടിയിലെ മലിന്‍ഡിക്കടുത്തുള്ള ഷക്കഹോല വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ 22 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 201 ആയി ഉയര്‍ന്നു. സംഭവത്തില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതോടെ പിടിയിലായവരുടെ എണ്ണം 26 ആയതായും പോലീസ് അറിയിച്ചു.

അധികാരികള്‍ വനത്തിലുടനീളമുള്ള കൂട്ടിക്കുഴിമാടങ്ങളില്‍ അവശിഷ്ടങ്ങള്‍ക്കായി പരിശോധന നടത്തിവരികയാണ്. വെള്ളിയാഴ്ച, ഒരു കുഴിമാടത്തില്‍ നിന്ന് 12 കുട്ടികളുടേത് ഉള്‍പ്പെടെ 29 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മരിച്ചവരില്‍ കുട്ടികളടക്കമുള്ള പലരെയും കഴുത്ത് ഞെരിച്ചോ തല്ലിയോ ശ്വാസം മുട്ടിച്ചോ കൊന്നതാണെന്നാണ് കണ്ടെത്തലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 600ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് കെനിയന്‍ റെഡ്ക്രോസിന്റെ റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...