പരീക്ഷയിൽ തോറ്റു, തട്ടിക്കൊണ്ടുപോയെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാർത്ഥിനി നാടുവിട്ടു

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോര്‍: പരീക്ഷയില്‍ തോറ്റതിന് തട്ടിക്കൊണ്ടുപോയെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ത്ഥിനി നാടുവിട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. തന്നെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാരെ അറിയിച്ചുപറ്റിച്ച ശേഷമാണ് വിദ്യാര്‍ത്ഥിനി പേടി മൂലം നാടുവിട്ടത്. കോളേജിലെ വര്‍ഷാന്ത്യ പരീക്ഷയുടെ ഫലം വന്നപ്പോള്‍ വിദ്യാര്‍ത്ഥിനി തോറ്റിരുന്നു. എന്നാല്‍ ഇത് വീട്ടുകാരെ അറിയിക്കാന്‍ വിദ്യാര്‍ത്ഥിനി ഭയപ്പെട്ടു. തുടര്‍ന്നാണ് നാടുവിടാന്‍ തീരുമാനിച്ചത്. ഇതിനായി തന്നെ തട്ടിക്കൊണ്ടുപോയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.

എന്നാല്‍ നാടുവിടുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി തന്റെ അച്ഛനെ ഫോണില്‍ വിളിച്ചതാണ് അന്വേഷണത്തില്‍ പോലീസിന് വഴിത്തിരിവായത്. കോളേജിലെ ഒരു അധ്യാപകന്‍ തന്നെ അടുത്തുള്ള ജംഗ്ഷനില്‍ വിട്ടതായും അവിടെനിന്ന് താന്‍ ഒരു ഓട്ടോയില്‍ കയറിയതായും വിദ്യാര്‍ത്ഥിനി അച്ഛനോട് പറഞ്ഞു. തുടര്‍ന്ന് ഓട്ടോക്കാരന്‍ വായില്‍ തുണി തിരുകിയെന്നും തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്നും അച്ഛനെ പറഞ്ഞുവിശ്വസിപ്പിച്ചു. തുടര്‍ന്ന് അച്ഛന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഈ നുണക്കഥയുടെ കെട്ടഴിക്കുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി തെളിവുകളും മറ്റും വെച്ച് അന്വേഷിച്ച പോലീസ് ഇങ്ങനെയിലൊരു സംഭവം നടന്നിട്ടില്ലെന്ന് കണ്ടെത്തി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്‍ഡോറില്‍ നിന്നും അമ്പത് കിലോമീറ്റര്‍ അപ്പുറത്തുള്ള ഉജ്ജയിന്‍ നഗരത്തില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...