കാർ പുഴയിലേക്ക് മറിഞ്ഞ് അധ്യാപകനും രണ്ട് മക്കളും മരിച്ചു; ആത്മഹത്യയിലേക്ക് വഴിചൂണ്ടി വാട്സ്ആപ്പ് സ്റ്റാറ്റസ്

For full experience, Download our mobile application:
Get it on Google Play

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ അധ്യാപകനും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാര്‍ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. അധ്യാപകന്‍ മക്കളോടൊപ്പം ജീവനൊടുക്കിയതാണെന്ന് പൊലീസ് സംശയിക്കുന്നു. ഹിമായത്ത് നഗറിലെ പോട്ട ബദ്‌റക് ജില്ലാ പരിഷത്ത് സ്‌ക്കൂളിലെ അധ്യാപകനായ സുനില്‍ മോറെ(42),മകള്‍ സാറ (12), മകന്‍ സുമിത്(8) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. സുനില്‍ ഓടിച്ചിരുന്ന കാര്‍ ഗോദാവരി പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ സൈഡ് മെറ്റല്‍ റെയിലിംഗുകള്‍ തകര്‍ക്ക് പുഴയിലേക്ക് വീഴുകയായിരുന്നു. സുനില്‍ കാര്‍ മനഃപൂര്‍വ്വം നദിയിലേക്ക് ഇടിച്ചിറക്കിയതാണെന്നാണ് പൊലീസിന്റെ സംശയം.

തന്റെ മേലുദ്യോഗസ്ഥരില്‍ നിന്നും കടുത്ത പീഡനം നേരിടുന്നുണ്ടെന്നും മക്കളൊടൊപ്പം ജീവന്‍ അവസാനിപ്പിക്കുകയാണെന്നും സുനില്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിലൂടെ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് പുഴയില്‍ നിന്നും കാറും അതിനുള്ളില്‍ മൃതദേഹങ്ങളും കണ്ടെത്തിയത്. സുനില്‍ തന്റെ വാട്‌സാപ്പ് സ്റ്റാറ്റസില്‍ പങ്കുവെച്ച പീഡന ആരോപണത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്.പി.വി. വാക്സിനേഷനിൽ കേരളം പിന്നിൽ

0
കാളികാവ്: രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുമ്പേ പ്രതിരോധം...

വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു ; പക്ഷേ പണികിട്ടി

0
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം....

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...