കേര ഗ്രാമം പദ്ധതിക്ക് വെച്ചൂച്ചിറ പഞ്ചായത്തില്‍ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെയാരംഭിക്കുന്ന കേര ഗ്രാമം പദ്ധതിക്ക് വെച്ചൂച്ചിറ പഞ്ചായത്തില്‍ തുടക്കമായി. വെച്ചൂച്ചിറ, നാറാണംമൂഴി, വടശേരിക്കര എന്നീ മൂന്നു പഞ്ചായത്തുകളിലെ 250 ഹെക്ടർ സ്ഥലത്താണ് പദ്ധതി. കേര കർഷകരെ സഹായിക്കുന്നതിനും കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ നടപ്പ് വർഷം 50 ലക്ഷം രൂപയാണ് ചെലവഴിക്കുക. വെച്ചൂച്ചിറ പഞ്ചായത്തിൽ 120 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് കേര ഗ്രാമം പദ്ധതിക്കായി തെരെഞ്ഞെടുത്തിട്ടുള്ളത്.

കേട് വന്ന തെങ്ങുകൾ വെട്ടി മാറ്റി പകരം പുതിയ തൈകൾ വെയ്ക്കുക, ജൈവ വളം, ഇട വിള കൃഷിക്കാവശ്യമായ നടീൽ വസ്തുക്കൾ, തെങ്ങു കയറ്റ യന്ത്രം, ജല സേചനത്തിന് പമ്പ് സെറ്റുകൾ, ചെറുകിട ജൈവ വള നിർമ്മാണ യൂണിറ്റ്, മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമാണം തുടങ്ങിയവ കേര ഗ്രാമം പദ്ധതിയിലൂടെ നടപ്പാക്കും. മൂന്ന് വർഷ കാലയളവാണ് പദ്ധതിക്ക്. വെച്ചൂച്ചിറ പഞ്ചായത്തിൽ 1000 കർഷകരാണ് പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ സതീഷ് പണിക്കർ, ജോയി കാനാട്ട്‌, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഷാജി കൈപ്പുഴ, ടി കെ രാജൻ, രാജി വിജയകുമാർ, എലിസബത്ത്, കൃഷി ഓഫീസർ റംസീന കേര വികസന സമിതി ഭാരവാഹികളായ എൻ. ജി. പ്രസന്നൻ, എം ബി സുരേഷ് കുമാർ, ഷാജി തോമസ്, ടി കെ ബാബു, ആന്റച്ചൻ, എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...