കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ അംഗീകൃത സംഘടനയായ കേരള അഗ്രിക്കൾച്ചറൽ
മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) 5മത് സംസ്ഥാന സമ്മേളനം ജനുവരി 19,20 തീയതികളിൽ കൊല്ലത്ത് നടക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് കൊല്ലം ജോയിന്റ് കൗൺസിൽ ഹാളിൽ മാറുന്ന കാലം മറയുന്ന സുരക്ഷ സിവിൽ സർവ്വീസിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ പി.എസ് സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ് വിഷയാവതരണം നടത്തും. ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എം.എസ് സുഗതകുമാരി, സെക്രട്ടേറിയേറ്റ് അംഗം വി.ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ശശിധരൻ പിള്ള, സി.മനോജ് കുമാർ, കെ.വിനോദ്, സംസ്ഥാന സെക്രട്ടറിമാരായ പ്രസാദ് കരുവളം, എം.ആർ സായൂജ് കൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി.സുജിത്ത്, കെ.മനോജൻ, കെ.സുജി തുടങ്ങിയവർ സംസാരിക്കും.

ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് കാനം രാജേന്ദ്രൻ നഗറിൽ (ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം കാംസഫ് സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടലയുടെ അദ്ധ്യക്ഷതയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ജനറൽ കൺവീനർ മനോജ് പുതുശ്ശേരി സ്വാഗതം ആശംസിക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാർ, സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.ശ്രീകുമാർ, എൻ.കൃഷ്ണകുമാർ, സംസ്ഥാന കമ്മിറ്റി അംഗം സിജു പി.തോമസ്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സതീഷ്.കെ.ഡാനിയേൽ, പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട് തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് തൃപ്പൂണിത്തുറ എഴുതിയ സൈൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുലിവാസരം എന്ന നോവൽ ചടങ്ങിൽ പ്രകാശനം ചെയ്യും.
തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി അനു പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ ആർ.സരിത വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് ചർച്ച, മറുപടി
പ്രമേയങ്ങൾ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.ബി ബീന, ക്രഡൻഷ്യൽ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എ.കെ സുഭാഷ് തുടങ്ങിയവർ അവതരിപ്പിക്കും. ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിനു ശേഷം ജില്ലാ സെക്രട്ടറി ജി.ദിലീപ് നന്ദി പ്രമേയം അവതരിപ്പിക്കുമെന്നും സ്വാഗത സംഘം ചെയർമാൻ പി.എസ് സുപാൽ എം.എൽ.എയും ജനറൽ കൺവീനർ മനോജ് പുതുശ്ശേരിയും അറിയിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി

0
മലയിൻകീഴ്: മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. ഒന്നര വയസ്സുകാരിയായ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്

0
ഡൽഹി: പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്....

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...