കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു ; കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വരുമെന്ന് നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിലാണ് നരേന്ദ്ര മോദി ശബരിമല സ്വര്‍ണക്കൊള്ള പരാമര്‍ശിച്ചത്. സ്വര്‍ണക്കൊള്ളയിലൂടെ ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ശ്രമിച്ചുവെന്നും എൻഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാൽ സ്വര്‍ണക്കൊള്ളക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മോദി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്‍റെ കയ്യിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. എഫ്‍സിആര്‍എയിൽ പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്നും സിഎഎയിലും കശ്മിര്‍ പുനസംഘടനയിലും നുണ പ്രചരിപ്പിച്ചുവെന്നും മോദി കുറ്റപ്പെടുത്തി. മലയാളികള്‍ക്ക് വിഷു, ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

വനിത സംവരണ ബിൽ ചര്‍ച്ച ചെയ്യാൻ മൂന്നു ദിവസം പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചപ്പോള്‍ ഇന്ത്യ സഖ്യം അതിനെ എതിര്‍ക്കുകയാണെന്നും വനിത സംവരണത്തെതുടര്‍ന്ന് ദക്ഷിണേന്ത്യയിലെ സീറ്റുകള്‍ കുറയുമെന്ന പ്രചാരണം തെറ്റാണെന്നും അഴിമതിയും വര്‍ഗീയതയും കേരളത്തിൽ ശക്തമാണെന്നും മോദി പറഞ്ഞു. അഴിമതിയുടെയും വര്‍ഗീയതയുടെയും മതിലുകള്‍ തകര്‍ന്നാൽ മാത്രമാണ് കേരളം രക്ഷപ്പെടുകയുള്ളു. തൊഴിലില്ലായ്മക്ക് കാരണവും ഇതാണ്. ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാൽ, രാജ്യ സുരക്ഷ പ്രധാനമാണ്. ഒരു കോടിയോളം വരുന്ന പ്രവാസികലെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോള്‍ ആ നീക്കങ്ങളെയും പരാജയപ്പെടുത്താനാണ് ശ്രമം. ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു.

ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. അനൂപ് ആന്‍റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി, തിരുവല്ലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആന്‍റണി തനിക്കൊപ്പം വര്‍ഷങ്ങളായുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുമായി തന്‍റെ ബൂത്ത് പരിപാടിയിൽ സംസാരിച്ചു. എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറാണെന്ന് അതിലൂടെ മനസിലായെന്നും മോദി പറഞ്ഞു.

കേരളത്തിൽ എൻഡിഎ സര്‍ക്കാര്‍ വരുമെന്നം ഇപ്പോള്‍ കേരളം വികസനത്തിൽ ഏറെ പിന്നിലാണെന്നും അനന്തസാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൽഡ‍ിഎഫും യുഡ‍ിഎഫും മാറി മാറി ഭരിച്ചിട്ടും ഒന്നും നടന്നില്ല. കോട്ടയം മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. റോഡുകളോ പാലങ്ങളോ ഇല്ല. കേന്ദ്രത്തിൽ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തിന് എന്ത് കിട്ടി? അതിന്‍റെ അഞ്ച് ഇരട്ടി തുക മോദി സര്‍ക്കാര്‍ കേരളത്തിന് നൽകി.

 

 

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...