ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതൻ അല്ലെന്ന് നിർമല സീതാരാമൻ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കള്ളന്മാർ ശബരിമലയിലെ അയ്യപ്പൻ്റെ സ്വർണം അടിച്ചുമാറ്റിയെന്നും ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതൻ അല്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മലയാളത്തിലാണ് നിർമല സീതാരാമൻ ഇത് പറഞ്ഞത്. കൊച്ചിയിൽ എൻഡിഎ തെരെഞ്ഞുടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തിലെ സാമ്പത്തിക അവസ്ഥ മോശം അവസ്ഥയിലാക്കി. വ്യവസായ മേഖലയാകെ തകർന്നു കിടക്കുകയാണ്. സംരഭകർക്ക് കേരളത്തിൽ നിൽക്കാനാകുന്നില്ല. അതിനുദാഹരണമാണ് സാബു എം ജേക്കബ്.

തൊഴിൽ മേഖലകൾ ഉണ്ടാകുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. സിപിഎം അംഗത്വമുള്ളവർക്ക് മാത്രമാണ് അവസരങ്ങൾ ലഭിക്കുന്നത്. തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ച ആശുപത്രിക്ക് അനുമതി നൽകിയിട്ടില്ല. നീതി അയോഗിൻ്റെ പഠനത്തിൽ കേരളത്തിൽ പണപ്പെരുപ്പം കുടുന്നു. കേരളം കടം വേഗത്തിൽ കൂടുന്ന സ്ഥലമായി മാറിയെന്നും നിർമല സീതാരാമൻ പറഞ്ഞു. അതേസമയം ജിബി പാത്തിക്കലിന്റെ റോഡ് ഷോയാണ് ആദ്യത്തെ പരിപാടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...

പത്തനംതിട്ട ജില്ലയില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഷൂട്ടര്‍മാര്‍ കുറവ് ; പ്രതിസന്ധിയിലായി തദ്ദേശ സ്വയംഭരണ...

0
പത്തനംതിട്ട: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും...

ശുദ്ധമായ ശർക്കര ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന വ്യാപകമായി കരിമ്പുകൃഷി – ശർക്കര യൂണിറ്റുകൾ വേണം...

0
എറണാകുളം: കേരളത്തിൽ ശുദ്ധമായ ശർക്കരയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി കരിമ്പുകൃഷിയും...

പ്രിയദർശിനി സൗജന്യ യാത്ര : തൃശൂരിൽ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

0
തൃശൂർ: ഓർഡിനറി ബസുകളിലെ പ്രിയദർശിനി സൗജന്യ യാത്രയെത്തുടർന്ന് പ്രതിസന്ധിയിലായി സ്വകാര്യ ബസ്...