അത്ലെറ്റ് ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലയാളി അത്ലെറ്റ് ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ. ആൻസിയെ വ്യക്തിപരമായ പരിഹാസങ്ങളിലൂടെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. ആൻസി നേട്ടത്തിലെത്തിയത് കഠിനാധ്വാനവും അർപ്പണ ബോധവും കൊണ്ടാണെന്ന് വ്യക്തമാക്കിയ അസോസിയേഷൻ #standwithancy ക്യാമ്പയിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ മത്സര സമയത്ത് ആൻസി ധരിച്ചിരുന്ന ആഭരണങ്ങൾ, ഹെയർസ്റ്റൈൽ, മേക്കപ്പ് എന്നിവയെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ശക്തമായത്.

ആഭരണങ്ങൾ അഴിച്ചുവെച്ച് ചാടിയിരുന്നെങ്കിൽ സ്വർണം കിട്ടുമായിരുന്നു എന്ന രീതിയിൽ വിമർശനം രൂക്ഷമായതോടെ ആൻസിയും കുടുംബവും ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത്തരം സ്റ്റൈലുകൾ ട്രാക്കിൽ ആൻസിയുടെ ആത്മവിശ്വാസം കൂട്ടാനാണ് സഹായിക്കുന്നതെന്നാണ് ആൻസിയുടെ സഹോദരി പ്രതികരിച്ചത്. അധ്വാനത്തെ മാനിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും മാലയിട്ടുകൊണ്ടാണ് താൻ അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്തതെന്നും ആൻസിയും പ്രതികരിച്ചിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ച് വാഹനമോടിച്ച കേസ് : അശ്വന്ത് കോക്കിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

0
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ...

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജ് നല്‍കി

0
വടശ്ശേരിക്കര : തൂഫാന്‍ 2.0 വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന്...

മുഖ്യമന്ത്രി വി.ഡി.സതീശന് ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട ഡി.സി.സി.യില്‍ സ്വീകരണം നല്‍കും

0
പത്തനംതിട്ട : സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തിച്ചേരുന്ന മുഖ്യമന്ത്രി...